ആയിത്തറ എൽ പി എസ്/അക്ഷരവൃക്ഷം/കേരളം സുരക്ഷിതം

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeeva (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളമാണ് സുരക്ഷിതം | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളമാണ് സുരക്ഷിതം

ഉറുമ്പുകൾ ലോകത്തിൽ എല്ലായിടത്തുമുണ്ട്.ഞാൻ ഒരു ഉറുമ്പിൻ്റെ കഥ പറയാം. അങ്ങ് ചൈനയിൽ ഉറുമ്പുകളുടെ പറുദീസ ആയിരുന്നു. ഒരു ദിവസം കളിച്ച് രസിച്ചിരിക്കുകയായിരുന്നു അപ്പോൾ ഒരു ഉറുമ്പിന് തൊണ്ടവേദനയും കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടു.രണ്ട് ദിവസം അവർ കാത്തിരുന്നു. ആ രണ്ട് ദിവസം കൊണ്ട് ഒരുപാട് ഉറുമ്പുകൾക്ക് ഈ രോഗം പിടിപെട്ടു. പിന്നെ ആ ഉറുമ്പുകൾ മരിക്കാൻ തുടങ്ങി. അങ്ങനെ അവർ രക്ഷനേടാനുള്ള മാർഗം തേടുകയായി. അപ്പോഴാണ് അവിടേക്ക് കുറേ ശലഭങ്ങൾ വന്നത്. അവർ ശലഭങ്ങേളോട് രക്ഷപ്പെടുത്താൻ പറഞ്ഞു.ഈ മഹാമാരിയിൽ അവർ മരിച്ച് തീരുമെന്ന് കരുതി ശലഭങ്ങൾ അവരെ രക്ഷപ്പെടുത്താൻ തീരുമാനിച്ചു.അങ്ങനെ  ചിറകിനു മുകളിൽ ഉറുമ്പുകളെയും നിർത്തി ശലഭങ്ങൾ ആകാശത്തേക്ക് പറന്നുയർന്നു.അങ്ങനെ പറന്ന് പറന്നവർ ഒരു പച്ചപുതച്ച നാട്ടിലെത്തി.അത് കേരളമെന്ന നാടായിരുന്ന്.ശലഭങ്ങൾ ഉറുമ്പുകളെ മുഴുവൻ ആ നാട്ടിലിറക്കി. ഈ പച്ചപ്പിൽ തങ്ങൾ സുരക്ഷിതരാണെന്ന് ഉറുമ്പുകൾ വിശ്വസിച്ചു.ഒടുവിൽ ലോകത്തിലുള്ള എല്ലാ ഉറുമ്പുകളും മരിച്ച് തീരുമ്പോൾ കേരളത്തിലെത്തിയ ഉറുമ്പുകൾ സുരക്ഷിതരായിരുന്നു. കേരളമാണ് ഇനി നമ്മുടെ നാട് എന്ന് ഉറുമ്പുകൾ തീരുമാനിച്ചു.                                     കേരളമാണ് സുരക്ഷിതമെന്ന് സാരം