പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പകർച്ചവ്യാധികൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ചവ്യാധികൾ

വ്യക്തികളും അവർ ജീവിക്കുന്ന
ചുറ്റുപാടും അന്തരീക്ഷവും
മാലിന്യവിമുക്തമായിരിക്കണം
അതാണ് ശുചിത്വം
മലയാളികൾ വ്യക്തി ശുചിത്വത്തിന്
നൽകുന്നു ഏറെ പ്രാധാന്യം
വ്യക്തിശുചിത്വത്തോടൊപ്പം
പ്രാധാന്യമല്ലോ പരിസര ശുചിത്വത്തിനും
സ്വന്തം വീട്ടിലെ മാലിന്യം
അയൽക്കാരെൻറ പറമ്പിലേക്കെറിയുന്നതും
സ്വന്തം വീട്ടിലെ അഴുക്ക് ജലം
രഹസ്യമായി ഓടയിലേക്കൊഴുകുന്നതും
മലയാളി തൻ കപട സാംസ്കാരിക മൂല്യം
ദൈവത്തിന്റെസ്വന്തം നാടായ കേരളം
മാലിന്യ കേരളമായി മാറിക്കൊണ്ടിരിക്കുന്നു
മഴക്കാലം വരവായി
അതോടൊപ്പം പകർച്ചവ്യാധികളും
ഇനിയെങ്കിലും കണ്ണുതുറക്കൂ
ശുചിത്വവും ആരോഗ്യവും
തമ്മിലുള്ള ബന്ധം തിരിച്ചറിയൂ

നീതു
5 ഡി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത