ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ കാലത്തെ പരിസ്ഥിതി
ലോക്ക് ഡൗൺ കാലത്തെ പരിസ്ഥിതി
2020 മാർച്ച് 24 പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജനം വളരെ അസ്വസ്ഥരായെങ്കിലും നമ്മുടെ പ്രകൃതി വളരെ സന്തോഷിച്ചിട്ടുണ്ടാകും . ലോക്ക് ഡൗണോടുകൂടി വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല . പുകപടലങ്ങളും മലിനവായുവും കുറഞ്ഞു . ഫാക്ടറികൾ പ്രവർത്തിച്ചില്ല മലിനജലം ജലാശയങ്ങളിൽ എത്താതെയായി മലിനവായുവിൻെറ ബഹിർഗമനവും കുറഞ്ഞു . മനുഷ്യർ പുറത്തിറങ്ങാതെ വന്നപ്പോൾ കടൽത്തീരങ്ങൾ ശാന്തമായി , പ്ലാസ്റ്റിക് ഉപയോഗം നന്നേ കുറഞ്ഞു . വനം കയ്യേറ്റവും കുറഞ്ഞു . കുന്നുകളും പാറമടകളും , പുഴയും കായലും , പാടവും പുൽമേടുകളും , വിശ്രമജീവിതം ആസ്വാദിച്ച് തുടങ്ങി . ഗംഗയും യമുനയും പ൩യുമെല്ലാം മാലിന്യമുക്തമായി .... മറ്റു ലോകരാജ്യങ്ങളുടെ സ്ഥിതി മറിച്ചല്ല . പൊടിയും പുകയും മലിന വാതകങ്ങളും ഇല്ലാത്ത അന്തരീക്ഷം പ്രശാന്തവും സുന്ദരവുമായി . കുരങ്ങുകൾ ഉൾപ്പെടെയുളള വന്യജീവികൾ സ്വതന്ത്രരായി അതിൻേറ തനതു ആവസവ്യവസ്ഥയിലേയ്ക്ക് മടങ്ങിപ്പോയി . മനുഷ്യൻ മരണഭീതിയിലാണ്ടപ്പോൾ പരിസ്ഥിതിയ്ക്ക് പുതുജീവൻ വച്ച് തുടങ്ങി . മാരകമായ പകർച്ച വ്യാധിയിൽ നിന്നും ലോകം എത്രയും പെട്ടന്ന് മുക്തി നേടട്ടേ ഒപ്പം പ്രകൃതിയും സന്തോഷിക്കട്ടെ......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം