സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/അകലം പാലിക്കാം ഒരൊറ്റ മനസ്സുമായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26086 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്= <|-- ലേഖനം -അകലം പാലിക്കാം ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
"
-- ലേഖനം -അകലം പാലിക്കാം ഒരൊറ്റ മനസ്സുമായ് -->

വേനൽച്ചൂടും പരീക്ഷാച്ചൂടും തലയ്ക്കുമുകളിൽ കത്തിനിന്ന സമയം. ഈ സമയത്താണ് പരീക്ഷകളാക്കെ കഴിഞ്ഞ് കളിച്ചുല്ലസിച്ചും യാത്രകൾ പോയും ആഹ്ലാദകരമാക്കാം എന്നുകരുതിയ വേനലവധിയെ നശിപ്പിച്ച് കൊറോണ എന്ന മഹാമാരി ലോകത്താകെ പടർന്നുപിടിച്ചത്. ഇനി ചെയ്യാനാവുക സ്വന്തം വീടുകളിൽ സുരക്ഷിതരായി ഇരുന്നുകാണ്ടുതന്നെ ഈ അവധിക്കാലം സന്തോഷകരമാക്കുക എന്നതാണ്. കൊറോണ തകർത്തത് നമ്മൾ കുട്ടികളുടെ മാത്രമല്ല, മറിച്ച് ലോകത്തുള്ള സർവ്വരുടെയും പ്രതീക്ഷകളും സന്തോഷങ്ങളുമാണ്.

രണ്ടു വർഷം മുമ്പ് കേരളത്തിൽ പ്രളയം വന്നപ്പോൾ, മനുഷ്യമനസ്സിൽ നാം കെട്ടിയുയർത്തിയിരുന്ന മതിലുകളെല്ലാം തകർത്തെറിഞ്ഞ് നമ്മൾ കേരളീയർ അതിനെ ഒറ്റക്കെട്ടായിനിന്ന് എതിർത്തു. ആ ദുരന്തം കേരളത്തിനെയാണ് ഇരയാക്കിയതെങ്കിൽ ഈ മഹാമാരി ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്നു. കോവിഡ്-19 എന്നു നാം പേരിട്ടു വിളിക്കുന്ന ഈ രോഗത്തിന്റെ കാരണക്കാരായ കൊറോണ വൈറസിന് ഇന്ത്യക്കാരനെന്നോ അമേരിക്കക്കാരനെന്നോ സമ്പന്നനെന്നോ ദരിദ്രനെന്നോ കുട്ടിയെന്നോ മുതിർന്നയാളെന്നോ ഒരു വേർതിരിവുമില്ല. മനുഷ്യർക്കു കണ്ണുകാണ്ട് കാണാൻപാലും സാധിക്കാത്ത ഈ വൈറസ്, തന്റെ അടുത്തുപോലും വരില്ലെന്ന് അഹങ്കാരം പറഞ്ഞ്, സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങളും വിലക്കുകളും മറികടന്ന് മുൻകരുതലുകളെടുക്കാതെ മുന്നോട്ടുപോകുന്ന ആരെയും ഇത് വെറുതെ വിടില്ല. എന്നാൽ ഈ അവസ്ഥയിൽ വേണ്ടത് ഭയമല്ല, ജാഗ്രതയാണ്.

ചൈനയിലെ വുഹാനിൽ ആദ്യമായി സ്ഥിരീകരിച്ച ഈ വൈറസ് മനുഷ്യസ്രവങ്ങളിലൂടെയാണ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പടരുന്നത്. അതിനാൽ ഇതിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം ആരുമായും സമ്പർക്കം ഇല്ലാതെ സ്വന്തം വീടുകളിൽ കഴിയുക എന്നതാണ്. ജനങ്ങളെ വീട്ടിലിരുത്താനും അങ്ങനെ ഈ അപകടകാരിയായ വൈറസിനെ ഇല്ലാതാക്കാനും കോവിഡ് കേസുകൾ റിപ്പാർട്ട് ചെയ്തിട്ടുള്ള ഒട്ടുമിക്ക രാജ്യങ്ങളും തെരഞ്ഞെടുത്തിട്ടുള്ള ഒരു വഴിയാണ് ലോക്ക്ഡൗൺ. ഇതിന്റെ ഭാഗമായി രാജ്യങ്ങളെല്ലാം അതിർത്തികളടച്ച് പരസ്പരമുണ്ടായിരുന്ന ആൾ സഞ്ചാരങ്ങൾ ഒഴിവാക്കി. രാജ്യങ്ങൾക്കിടയിൽ രാപ്പകൽ ഭേദമെന്യേ പറന്നിരുന്ന വമാനങ്ങൾ പറപ്പിക്കാതെയായി. കപ്പലുകൾ കരയ്ക്കടുപ്പിക്കാനാകാതെ കടലിൽ കുടുങ്ങിക്കിടക്കുന്നു. സമ്മേളനങ്ങളും കായികമത്സരങ്ങളും അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു. കഴിവതും വീട്ടിലിരുന്ന് ജോലിചെയ്യാൻ ഭരണസംവിധാനങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നു. യാത്രകളും ആഘോഷങ്ങളും ചടങ്ങുകളും ആഹാരങ്ങളുമാക്കെ ഒഴിവാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിട്ടിരിക്കുന്നു.ഇത്തിരി ഇല്ലാത്ത ഈ വൈറസ് ലോകത്തെയാകെ നിശ്ചലമാക്കിയിരിക്കുന്നു.

2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19, ലോകത്ത് ഇതിനകം ഇരുപത് ലക്ഷത്തോളം പേരെ ബാധിക്കുകയും അതുമൂലം ഒന്നരലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തിരിക്കുന്നു. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതു ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യൂമോണിയ, കടുത്ത ശ്വാസതടസ്സം പോലുള്ളവയും അനുഭവപ്പെടും. ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നത് ഒരു കടുത്ത ഭീഷണിയാണ്. കോവിഡ് ബാധയുള്ള ഒരാൾ ചുമയ്ക്കുകയാ തുമ്മുകയാ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങൾ വഴിയാണ് വൈറസ് മറ്റൊരാളിൽ പ്രവേശിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ 2 മുതൽ 14 ദിവസം വരെ എടുക്കാം. രോഗസാധ്യതയുള്ളവർ 14 ദിവസം ഒറ്റപ്പെട്ടുകഴിയുക എന്നതാണ് ഇത് പടരാതിരിക്കാനുള്ള പ്രതിവിധി. അതുകൊണ്ടാണ് രോഗസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നത്. പ്രതിരോധശേഷി കുഴിഞ്ഞവരെയാണ് ഈ വൈറസ് കൂടുതൽ ആക്രമിക്കുക എന്നതിനാൽ കുട്ടികളും പ്രായമായവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. മറ്റെന്തെങ്കിലും രോഗമുള്ളവരിലും വൃദ്ധരിലും ഈ രോഗം ജീവനുതന്നെ ഭീഷണിയാണ്.

എല്ലാവരോടും അവരവരുടെ വീടുകളിൽ സുരക്ഷിതരായി കഴിയണമെന്ന് ഗവൺമെന്റ് നിർദേശിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുക്കൊണ്ടാണ് മാർച്ച് 24 ന് 21 ദിവസത്തേക്ക് രാജ്യം പൂർണമായി അടച്ചിട്ടുക്കൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത് . എന്നാലും പലരും ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ഭരണസംവിധാനങ്ങൾക്കും പോലീസിനും ആരാഗ്യപ്രവർത്തകർക്കും ഭീഷണിയാകുന്നു. പോലീസും സർക്കാരും അവരുടെ ശക്തിയുപയോഗിച്ച് തടഞ്ഞും അവബാധം സൃഷ്ട്ടിച്ചും ജനങ്ങളെ പരമാവധി വീട്ടിലിരുത്തുന്നുണ്ടെങ്കിലും ഈ വൈറസിനെ തോൽപ്പിക്കാനാകുന്നില്ല. രോഗികളുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വർധിച്ചു വരുന്നു എങ്കിലും ആരോഗ്യപ്രവർത്തകരുടെ പരിശ്രമങ്ങളുടെ ഫലമായി അനേകം പേർ രോഗവിമുക്തരാകുന്നുണ്ട്. മാത്രവുമല്ല നമ്മുടെ രാജ്യവും സംസ്ഥാനവും മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ശ്രദ്ധയോടെയും മികവോടെയും ഈ അവസഥയെ കെെകാര്യം ചെയ്യുന്നുമുണ്ട് .

രോഗബാധയുള്ളവരുടെ സ്രവത്തിലൂടെ മറ്റുള്ളവരിലേക്ക് പടരുന്ന കോവിഡിന്റെ പകർച്ച തുമ്മുമ്പോഴും ചുമയ്ക്കുുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ കൊണ്ട് മുഖം മറയ്ക്കുന്നതിലൂടെ തടയാനാകും. വ്യക്തികളിൽനിന്ന് ഒരുമീറ്റർ എന്ന സുരക്ഷിത അകലം പാലിക്കുക,രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടുകഴിയുക എന്നതും ചെയ്യേണ്ടതാണ് . പൊതുസ്ഥലത്ത് തുപ്പാതിരിക്കുക സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കെെകഴുകുക എന്നീ ശീലങ്ങൾ കൊറോണയെ തുരത്താൻ എറ്റവും മികച്ചതാണ് . മുഖാവരണം ധരിക്കുക എന്നത് ഇനിയങ്ങോട്ട് നമ്മുടെ ശീലമാകണം.

കൊറോണയ്ക്ക് പടരാൻ നമ്മുടെ ഒരു ചെറിയ ശ്രദ്ധക്കുറവ് മതി. സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും എല്ലാം അതിർത്തികൾ അവഗണിച്ച് അത് കൂടുതൽ ശക്തിപ്രാപിക്കുന്നു. നിറവും മതവും പണ്യവും വർഗ്ഗവും ഒന്നും പരിഗണിക്കാതെ മനുഷ്യരാശിയെ കീഴടക്കി മുന്നേറുന്ന ഈ മഹാമാരിയെ തടയാൻ ഒരാറ്റ മാർഗമേയുള്ളൂ പരമാവധി വീട്ടിലിരിക്കുക . സമൂഹവുമായി അകലം പാലിക്കുക. ഒപ്പം ആരോഗ്യമേഖലയിലും നമ്മുടെ നന്മയ്ക്കുവേണ്ടിയും പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. അതിലൂടെ നാടിനൊപ്പം അണിചേരുക.



ദേവപ്രിയ എസ്‌ നായർ
10 B സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം