എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ദിന ചിന്തകൾ
പരിസ്ഥിതി ദിന ചിന്തകൾ
ചുറ്റിലും ഒന്ന് നിരീക്ഷിച്ചു നോക്കൂ.പുതുമഴയിൽ കിളിർത്തു വന്ന പുൽനാമ്പുകൾ മുതൽ മുതൽ മഹാഗണി വരെ തളിരിട്ടു നിൽക്കുന്നു .......കിളികൾ കൂടുവിട്ട് കൂട്ടുകാരികളുമായി സല്ലപിച്ചു പാറിക്കളിക്കുന്നു.....പറമ്പിൽ കോഴികളും താറാവുകളും ഉത്സാഹത്തോടെ അന്നം ചിക്കി ചികഞ്ഞെടുക്കുന്നു.കാക്കകൾ കലപില കൂട്ടുന്നു.മയിലുകൾ നൃത്തമാടുന്നു.കുയിലുകൾ പാടി തിമിർക്കുന്നു. പേരറിയാത്ത അസംഖ്യം പക്ഷികൾ അവരുടേതായ ലോകത്ത് വിരാജിക്കുന്നു.മന്ദാരം മാവ് പ്ലാവ് അരയാൽ എണ്ണമറ്റ വൃക്ഷങ്ങൾ കാറ്റിന്റെ ഈണത്തിനനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും തുള്ളുന്നു എന്തൊരു സൗന്ദര്യമാണല്ലേ ? ഇത് നാട്ടിൻപുറ കാഴ്ചകൾ ആണെങ്കിൽ കാടിന് പുറത്തെയും കാട്ടിനകത്തും ഇതിനേക്കാളും എത്രയോ ഇരട്ടി മൊഞ്ചുള്ള കാഴ്ചകളാകും പ്രകൃതി. തെളിമയാർന്ന ഒഴുക്കിന് തുടക്കം കുറിക്കുന്ന നീരുറവകൾ അരുവികൾ വിശാലമായിഒഴുകി തിടമ്പ് വെക്കുന്ന നദികൾ നദിയോരം ജലത്തിലും ജീവിതം ആസ്വദിക്കുന്ന അനന്ത കോടി ജീവജാലങ്ങൾ നമ്മുടെ പ്രകൃതിയിൽ വന്യജീവികളെ ജീവിക്കാൻ വിടാം . മരങ്ങളും മൃഗങ്ങളും വളർന്നുവന്ന് വനം വനമാകട്ടേ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ