ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14015 (സംവാദം | സംഭാവനകൾ) (a)
പ്രകൃതിയിലേക്ക് മടങ്ങുക

എറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ ആണ്‌ ഞാൻ..., കാരണം പരിസ്ഥിതി... അഥവാ പ്രകൃതി, നമുക്ക് മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, നീലാകാശം, നദികൾ, കടൽ, വനങ്ങൾ, വായു, മലകൾ, താഴ്‌വരകൾ എന്നിങ്ങനെ നിരവധി അനുഗ്രഹങ്ങൾ നൽകുന്നു!!! നമ്മുടെ ആരോഗ്യ കരമായ ജീവിതത്തിനായ്. നാം ഇതിനെയെല്ലാം ഉപയോഗിക്കുന്നു... ആവശ്യത്തിനും അതിലേറെ.. അനാവശ്യത്തിനും....., അതിനായി പ്രകൃതിയുടെ മൗലികതയെ നശിപ്പിക്കുന്നു.. അതിന്റെ ആവാസ വ്യവസ്ഥയുടെ ചക്രത്തെ അസന്തുലിതം ആക്കി തീർക്കുന്നതാണ്. ഞങ്ങളുടെ സ്വഭാവം, ആധുനിക മനുഷ്യന്റെ സ്വാർത്ഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയേ വലിയ തോതിൽ അസ്വസ്ഥരാക്കുന്നു. എന്നാൽ നമ്മൾ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കുക. പ്രകൃതിയുടെ നല്ല സുഹൃത്തുക്കൾ ആയി നമുക്ക് ജീവിക്കാം. അല്ലെങ്കിൽ പ്രകൃതി തിരിച്ചു തരുന്നത് താങ്ങാനുള്ള ശക്തി നമുക്ക് ഉണ്ടാവില്ല. പ്രളയത്തിന്റെയും. വരൾച്ചയുടെയും, മഹാമാരി യുടെയും രൂപത്തിൽ അത് നമ്മെ തിരിച്ചെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഏതൊരു ശത്രുവിനെയും ചെറിയൊരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ആക്രമണം നടത്താൻ നമുക്ക് കഴിയും എന്നാണ് എല്ലാ രാജ്യങ്ങളുടെയും വിശ്വാസം, അതിനായി അവർ ആയുധങ്ങൾ കുന്നുകൂട്ടുന്നു. എന്നാൽ പ്രകൃതി യുടെ ആക്രമണത്തിനു മുന്നിൽ നിസ്സഹായത മാത്രമാണ്‌ നമ്മുടെ കൈമുതൽ....

ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



രോഗപ്രതിരോധം

ഇപ്പോൾ നമ്മുടെ ലോകം കോവിഡ്- 19 എന്ന മഹാ മാരിയായ രോഗത്തിന് അടിമപെട്ടിരിക്കുകയാണ്. ആർക്കും തന്നെ ഇതിനുള്ള പ്രതിവിധി ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. നമ്മൾക്ക് ഈ രോഗം പ്രതിരോധിക്കാൻ ഉള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് നമ്മളാണ്. നമ്മുടെ ആരോഗ്യത്തിനായി ആരോഗ്യ അധികൃതർ ഈ മഹാമാരിക്ക് എതിരെ പോരാടുകയാണ്. അതു കൊണ്ടു തന്നെ അവരുടെ നിർദ്ദേശങ്ങൾ നമ്മൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ കൊറോണയെ തുരത്താനായി കേരളത്തിലെ ഓരോ ജില്ലയേയും ഓരോ മേഖലയായി തരം തിരിച്ചിരിക്കുകയാണ്. ചില ജില്ലകളിൽ രോഗം കൂടുതൽ ഉള്ളതിനാൽ അവിടെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണ് ഉള്ളത്. അങ്ങനെ ഓരോ ജില്ലയെയും തരം തിരിച്ചിട്ടാണ് ഉള്ളത്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി നമ്മൾ പരമാവധി പുറത്തിറങ്ങാതിരിക്കുക. നമ്മുടെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയെയും നമ്മൾ മാനിക്കണം. പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കാതിരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക, പുറത്തേക്കിറങ്ങുമ്പോൾ (അത്യാവശ്യത്തിനു മാത്രം) മാസ്ക്ക് ധരിക്കുക, പുറത്ത് പോയി വന്നാൽ സാനിറ്റെസർ ഉപയോഗിക്കുക, ഇടയ്ക്കിടക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇതിനൊക്കെ പുറമേ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ മാനിച്ചുകൊണ്ട് സാമൂഹ്യ അകലം പാലിച്ച് നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം .....

ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം