രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/Mr: കൊറോണ കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13855 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Mr: കൊറോണ കുഞ്ഞൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Mr: കൊറോണ കുഞ്ഞൻ

ഇത്തിരി സോപ്പിലലിഞ്ഞു പോകുന്ന
കുഞ്ഞനാമണുവിനെ ഭയന്നു നമ്മൾ
നാടും നഗരവും രാജ്യവും ലോകവും
ഒന്നിച്ചു പേടിച്ചു പനി പിടിച്ചു
കളിയില്ല പഠിപ്പില്ല കല്യാണമാഘോഷ
സൊറ പറച്ചിലും തമാശയുമൊന്നുമില്ല
എങ്ങും ഒരൊറ്റ നാമം മാത്രം
കൊറോണ കൊറോണ കൊറോണ
ടീവികൾ മരണത്തിൻ കണക്കു നിരത്തുന്നു
വൈദ്യൻമാരൊന്നിച്ചു ചർച്ച നടത്തുന്നു
ഒക്കെ കണ്ട് നമ്മൾ കണ്ണ് തള്ളി നിൽക്കുന്നു
ജാഗ്രത ജാഗ്രത ജാഗ്രത മാത്രം ശരണം
സോപ്പിട്ട് കൈകൾ കഴുകാം നമുക്ക്
അകലം പാലിച്ചും മുഖം മറച്ചും
കുഞ്ഞനാമണുവിനെ തുരത്താം നമുക്ക്
അന്നു നമുക്കൊന്നിച്ച് കൈ കൊട്ടാം
കെട്ടാം ആടാം പാടാം.

സാരംഗി പി.
6B രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /