ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര/അക്ഷരവൃക്ഷം/ഏവരുടെയും അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഏവരുടെയും അമ്മ

രാത്രിയിൽ മഴയായ് വന്നു നീ
താരാട്ടു പാടി
പുലരിയിൽ മഞ്ഞു തുള്ളിയായി മാറി
കൗതുകം വിടർത്തി
കാലത്ത് വെയിലായ് വന്നു നീ
എന്നെ തലോടി
സന്ധ്യയിൽ കുങ്കുമച്ചെപ്പ് നീ
തട്ടിത്തെറിപ്പിച്ചു സുന്ദരിയായി
നീയല്ലോ നിലാവും മേഘവും മഴയും
നീയല്ലോ പ്രകൃതി, ഏവരുടെയും അമ്മ... !

ദേവിക കെ. പി.
8 C ജി .വി .എച്ച് .എസ്.എസ് .നന്തിക്കര
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത