ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയാം ഭൂമി }} <center> <poem> നിൽക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമി

 നിൽക്കു മാനവാതിരിഞ്ഞു നോക്കു നീ
നീ നട്ടപാപ വൃക്ഷത്തിൻ ചില്ലകൾ
നിന്നെ വരിഞ്ഞു മുറുക്കുവാനെത്തുന്നു
നീ വെട്ടി മുറിച്ച ഈ പ്രകൃതി തൻ-
 രോദനങ്ങൾ നിൻ കാതിലലയടിക്കുന്നുവോ
 പ്രളയമായി മഹാമാരിയായി നിന്നെയൊടുക്കുവാൻ
നിൻ പാപവൃക്ഷം ചില്ലകൾ നീട്ടുന്നു
ക്ഷമ പറഞ്ഞു നീ മടങ്ങിപ്പോവുക
 നിന്റെ പെറ്റമ്മയായ പ്രകൃതി തൻ മടിയിൽ
 തൊട്ടും തലോടിയും പുതുനാമ്പുകളെ
വളർത്തുക പ്രകൃതിയാം അമ്മയിൽ
 പ്രകൃതിയാം അമ്മയെ സ്നേഹിച്ച് ലാളിച്ച്
പുതിയ വെളിച്ചത്തിനായ് മിഴികൾ തുറന്നീടുക .
 

കീർത്തന എസ് ആർ.
3 ബി. ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത