എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/ശുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18468 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ ശീലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലം

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ (വൃത്തി,വെടിപ്പ്‌,ശുദ്ധി,ശുചിത്വം)എന്ന വാക്കുണ്ടായത്.അതുപോലെ സാനിറ്റേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കുന്നു. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസര ശുചിത്വം എന്നിവ ആരോഗ്യ ശുചിത്വത്തിന്റെ ഘടകങ്ങളാണ്. 90% രോഗങ്ങൾക്കും കാരണം ശുചിത്വമില്ലായ്‌മയാണ്‌. വ്യക്തികൾ പാലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ നല്ലൊരു ശതമാനം രോഗങ്ങളെയും തടയാൻ കഴിയും. അവയിൽ ചിലത് :-

▪️കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്കം, വിര, ത്വക് രോഗം, പകർച്ചപ്പനി തുടങ്ങി കോവിഡ് വരെ തടയാം.

▪️പൊതുസ്ഥലങ്ങളിൽ പോയി വന്നാൽ നിർബന്ധമായും കൈകൾ സോപ്പിട്ട് 20സെക്കന്റ്‌ നേരം കഴുകണം. കയ്യിന്റെ പുറം ഭാഗം, വിരലിന്റെ ഉൾവശം എന്നിവ നന്നായി കഴുകുക. ഇതുവഴി HIV, കോളറ, കൊറോണ മുതലായ വൈറസുകളെയും ബാക്ടീരിയകളെയും എളുപ്പം കഴുകിക്കളയാം.

▪️ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല, മാസ്ക് എന്നിവ കൊണ്ട് നിർബന്ധമായും മുഖം മറക്കുക. തൂവാലയില്ലെങ്കിൽ ഷർട്ടിന്റെ ഉള്ളിലേക്കോ, കയ്യിലേക്കോ തുമ്മുക. മറ്റുള്ളവർക് രോഗം പകരാതിരിക്കുവാൻ ഇത് സഹായിക്കും.

▪️രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കം പാടില്ല.

▪️പൊതുസ്ഥലങ്ങളിൽ തുപ്പരുത്.

▪️രോഗിയുടെ വായ, മൂക്, കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക.

▪️ഉയർന്ന നിലവാരമുള്ള മാസ്ക് ധരിക്കുക, ഹസ്തദാനം ഒഴിവാക്കുക, ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക.ഇവ കൊറോണ വൈറസിനെ തടയാൻ ഉത്തമം.

▪️അനാവശ്യ ആശുപത്രി സന്ദർശനം പാടില്ല.

▪️നഖം വെട്ടുക, 2നേരം പല്ല് തേക്കുക, ദിവസവും 2നേരം സോപ്പിട്ട് കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, അടിവസ്ത്രം ദിവസവും കഴുകി ഉപയോഗിക്കുക, വിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പിട്ട് കഴുകുക.

▪️ഫാസ്റ്റ് ഫുഡ്‌, പഴകിയ ഭക്ഷണം, ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം എന്നിവ കുറക്കുക. സമീകൃതാഹാരം ശീലമാക്കുക, പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, മത്സ്യം, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.

▪️പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക (2ലിറ്റർ വെള്ളം അഥവാ 10ഗ്ലാസ്‌ വെള്ളം ).

▪️പുകവലി തുടങ്ങിയ ലഹരി ഉപയോഗം പാടില്ല.

▪️ദിവസവും 7-8 മണിക്കൂർ ഉറങ്ങുക, 2മണിക്കൂറിൽ കൂടുതൽ ടീവി കാണാതിരിക്കുക, അര മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കരുത്, വ്യായാമം, സൈക്കിൾ യാത്ര, പുറം കളികൾ എന്നിവ പതിവാക്കുക.