നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/നന്മമരം

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മമരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മമരം




എൻ കൊച്ചുവീടിന്റെ തൊടിയിൽ ഞാനൊരു
കൊച്ചുതൈമാവ് നട്ടു
വെളളമൊഴിച്ചു വളമിട്ടു ഞാൻ
വളരുന്നതും നോക്കി നിന്നു
തളിരില വന്നു തൈ മെല്ലെ വള‍ർന്നു
വളർന്നു വളർന്നൊരു വന്മരമായി
ഒരു നാളിലാ തൈമാവ് പൂവിട്ടുവല്ലോ
പൂവെല്ലാം വിരിഞ്ഞു കായ്കളായി
ഒത്തിരിയൊത്തിരി തേൻമാമ്പഴമായി
തേൻമാവിൽ കൂടുകൂട്ടാനായി
കിളികൾ വന്നു
മാമ്പഴമുണ്ണുവാൻ അണ്ണാൻ വന്നു
താങ്ങായ് തണലായ് എൻ കൊച്ചുതൈമാവ്
ഒരു വൻമരമായ് മാറിയല്ലോ


 

അനന്ദു സജീഷ്
3 A കൊവൂർ എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത