കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ


പത്തു മാസം വ്രതം നോറ്റിട്ടെന്ന നീ
കാത്തിരുന്നോ നാളുമേറെ
വേദനകൊണ്ടു നീ നീറുമ്പോഴും
എന്നെക്കാണാൻ കൊതിച്ചുനിന്നോളം
ഞാൻ നിൻ മടിത്തട്ടിലെത്തിയ നേരത്തു
ചന്ദ്രികപോൽ നിൻ മുഖം തെളിഞ്ഞു
പിച്ചനടക്കുമ്പോൾ കൂടെനടന്നിട്ടും
മാമുത്തരുമ്പോളെകാതിരുത്തിട്ടും
കൊഞ്ചി പരയുന്നോരൻ കൊഞ്ചൽ കേൾക്കുവാൻ
എന്നോട് കിന്നാരമോത്തിയോ നീ
ഞാൻ അമ്മേയെന്നാദ്യം വിളിച്ചനേരം
ആനന്ദ ബാഷ്പം തുക്കിയോ നീ
ആദ്യാക്ഷരമെന്നെ ചൊല്ലിപഠിപ്പിച്ചൊ-
രെൻ ഗുരുനാഥയും നീയേ..
എന്റെ ചുവടുകൾ പിഴയ്കരുനേരത്തു
താങ്ങുന്ന കൈകൾ നിന്റെയല്ലേ
വിണ്ണോളം ഞാൻ വളർന്നാലുമമ്മേ
മണ്ണിന്റെ ഗന്ധം മറക്കില്ല ഞാൻ
നിൻ മാറിൽ നിന്നുചുരന്നൊരാ
 പാലിന്റെ മാധുര്യമിനുമെൻ നാവിലുണ്ട്
നാളുകളേറെ കടന്നുപോയെന്നാലും-
മമ്മതൻ ഓർമകളേറെയുണ്ട്
നനവുള്ള നോവുമെന്നമ്മതൻ ചൂടു-
മെന്നുള്ളിലുണ്ടപ്പോഴും തേങ്ങലായി

 

തേജശ്രീ.ജെ.പി
6ബി കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - ജലീൽ തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത