എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്     

കൊറോണയെന്നൊരു മാരക രോഗം
ലോകം മുഴുവൻ വ്യാധി പടർത്തി
അതിനെ തടയാൻ മാർഗമില്ല
ലോകം മുഴുവൻ ഞെട്ടിവിറച്ചു
ആധികൾ വ്യാധികൾ പലവിധമായി
മാനവരാകെ പരവശരായി
ഡോക്ടറും രോഗിയുമൊരു പോലങ്ങനെ
കൊറോണ മുന്നിൽ പരിഭ്രാന്തിയിലായ്
സോപ്പും വെള്ളവുമല്ലാതിതി നൊരു
പരിഹാരവുമത് പോവതിനില്ല
എങ്കിലും മാളോരെ കേട്ടുകൊൾക
കാലും കൈയ്യും കഴുകി യതിഥിയെ
സ്വീകരിക്കുന്നൊരു തനത് സംസ്ക്കാരം
 ഹസ്തദാനമല്ല നമസ്ക്കാരമല്ലോ
ആർഷ ഭാരതത്തിൻ തനത് സംസ്ക്കാരം
അതൊന്നുമില്ലാതെ വന്നതിൻ ഫലമായി
വന്നുേ ചേർന്നതാണി കൊറോണ എന്നതും
ഇതിലേക്കെല്ലാം മടങ്ങുവാൻ നമ്മേ
ഓർമ്മിപ്പിച്ചതീ കൊറോണ യല്ലോ
കേരളത്തിൻമുന്നിൽ തോറ്റു പോകും നീ
അത്രമേൽ സംസ്ക്കാര സമ്പന്നരായ
കേരളീയർ മുന്നിൽ തോറ്റു പോകും നീ

ദേവശ്രീ രാ‍ജേഷ്
8 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത