20:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44429(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= താറാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താറാവേ താറാവേ
നീന്തിക്കളിക്കും താറാവേ
ആഴമുളള കുളത്തിൽപോലും
നീന്തിക്കളിക്കും താറാവേ
വഞ്ചിതുഴയും പോലുളള
നിൻ സഞ്ചാരം കാണാനെന്തുരസം
നിന്റെ പിന്നാലെ കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്നത്
കണ്ടോണ്ടിരിക്കാനെന്തുരസം
കുണുങ്ങി കുണുങ്ങി നടക്കും കരയിൽ
കിന്നാരം പാടി നടക്കുന്നു
നിനക്കീ വിദ്യകളൊക്കെയും
ചൊല്ലിപ്പഠിപ്പിച്ചതാരു താറാവേ