താറാവേ താറാവേ
നീന്തിക്കളിക്കും താറാവേ
ആഴമുളള കുളത്തിൽപോലും
നീന്തിക്കളിക്കും താറാവേ
വഞ്ചിതുഴയും പോലുളള
നിൻ സഞ്ചാരം കാണാനെന്തുരസം
നിന്റെ പിന്നാലെ കുഞ്ഞുങ്ങൾ നീന്തിക്കളിക്കുന്നത്
കണ്ടോണ്ടിരിക്കാനെന്തുരസം
കുണുങ്ങി കുണുങ്ങി നടക്കും കരയിൽ
കിന്നാരം പാടി നടക്കുന്നു
നിനക്കീ വിദ്യകളൊക്കെയും
ചൊല്ലിപ്പഠിപ്പിച്ചതാരു താറാവേ