എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായി കാത്തിരിക്കാം
നല്ല നാളേക്കായി കാത്തിരിക്കാം
മനുഷ്യകുലം തന്നെ നശിപ്പിക്കാനെത്തിയ *കൊറോണ* എന്ന മാരക വൈറസിൻ്റെ ഭീതിയിലാണ് ലോകം. വുഹാനിൽ നിന്നും പൊട്ടിമുളച്ച ഈ വിപത്ത് ഇന്ന് ലോകമൊട്ടാകെ പടർന്നു പിടിച്ചിരിക്കുകയാണ്. പുറംരാജ്യങ്ങളിൽ വൈറസ് ഇത്രയധികം പടർന്നു പിടിക്കാൻ കാരണം അവരുടെ ജീവിതരീതികൾ തന്നെയാണ്. കൊറോണയെപ്പോലെ ലോകത്തെ വിറപ്പിച്ച പല രോഗങ്ങളും ഉണ്ടായിട്ടുണ്ട്. *541-42* കാലഘട്ടത്തിൽ പടർന്നുപിടിച്ച *പ്ലേഗ് ഓഫ് ജസ്റ്റീനിയൻ* എന്ന മഹാമാരി 1 മില്ല്യൺ ആളുകളുടെ ജീവൻ എടുത്തു. അതായത് യൂറോപ്പിൻ്റെ ജനസംഖ്യയുടെ പകുതി.
|