നല്ല നാളേക്കായി കാത്തിരിക്കാം
മനുഷ്യകുലം തന്നെ നശിപ്പിക്കാനെത്തിയ *കൊറോണ* എന്ന മാരക വൈറസിൻ്റെ ഭീതിയിലാണ് ലോകം. വുഹാനിൽ നിന്നും പൊട്ടിമുളച്ച ഈ വിപത്ത് ഇന്ന് ലോകമൊട്ടാകെ പടർന്നു പിടിച്ചിരിക്കുകയാണ്. പുറംരാജ്യങ്ങളിൽ വൈറസ് ഇത്രയധികം പടർന്നു പിടിക്കാൻ കാരണം അവരുടെ ജീവിതരീതികൾ തന്നെയാണ്. കൊറോണയെപ്പോലെ ലോകത്തെ വിറപ്പിച്ച പല രോഗങ്ങളും ഉണ്ടായിട്ടുണ്ട്. *541-42* കാലഘട്ടത്തിൽ പടർന്നുപിടിച്ച *പ്ലേഗ് ഓഫ് ജസ്റ്റീനിയൻ* എന്ന മഹാമാരി 1 മില്ല്യൺ ആളുകളുടെ ജീവൻ എടുത്തു. അതായത് യൂറോപ്പിൻ്റെ ജനസംഖ്യയുടെ പകുതി.
- I346-53*- ൽ ഉണ്ടായ *ദ ബ്ലാക്ക് ഡെത്ത്* എന്ന മഹാമാരിയിൽ 200 മില്ല്യൺ ആളുകളാണ് മരണപ്പെട്ടത്.
- 1889- 90* കാലഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട *ഫ്ലൂ* അഥവാ *റഷ്യൻഫ്ലൂ* വടക്കൻ അർധഗോളമൊട്ടാകെ പടർന്നുപിടിച്ചു. ആ മഹാമാരിയിൽ 1 മില്യൺ ആളുകൾ മരണപ്പെട്ടു.
- 1910-11* കാലഘട്ടത്തിൽ ഇന്ത്യയിൽ പൊട്ടമുളച്ച ഒരു പകർച്ചാവ്യാധിയാണ് *6th കോളറ.* ഏകദേശം 800000 ആളുകൾ ഇതുമൂലം മരണപ്പെട്ടു.
- 1918 -ൽ* *H1N1 വൈറസ്* ഏകദേശം 500 മില്ല്യൺ ആളുകൾക്ക് ബാധിച്ചു. ഇതുപോലെ മനുഷ്യരാശിയെത്തന്നെ ഭീതിയുടെ നിഴലിലാഴ്ത്തിയ മഹാമാരികൾ ഏറെയുണ്ട്. ഇപ്പോൾ വുഹാനിൽ നിന്നും പൊട്ടിമുളച്ച കൊറോണ എന്ന മഹാമാരി നമ്മുടെ കേരളത്തിലും പടർന്നു കൊണ്ടിരിക്കുകയാണ്.ഈ മഹാമാരിയെ ചെറുക്കാൻ വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചും, കൈകൾ സോപ്പുപയോഗിച്ച് കഴുകിയും, മാസ്ക്കുകളും കൈയ്യുറകളും ധരിച്ചും നമുക്ക് പോരാടാം. നമ്മൾ മലയാളികൾ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറെ ബോധവാന്മരാണ്. ഈ അവസരത്തിൽ നമുക്ക് വേണ്ടി രാവും പകലും ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും ഒപ്പം നിന്ന് നമുക്ക് കൊറോണയ്ക്കെതിരെ പൊരുതാം. സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ച് രോഗ പ്രതിരോധശേഷി വർധിപ്പിക്കാം. ഓർക്കുക, ഭയമല്ല രോഗപ്രതിരോധവും ജാഗ്രതയുമാണ് വേണ്ടത്.ഇതിലും വലിയ ദുരന്തങ്ങളെ അതിജീവിച്ച നമുക്ക് കൊറോണ എന്ന മഹാവിപത്തിനെ ഈ ലോകത്തുനിന്നുതന്നെ പറിച്ചെറിയാൻ സാധിക്കട്ടെ .ഒരു നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം.
- STAY HOME, STAY SAFE*
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|