എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ഭൂമിയുടെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
18:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44526 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഭൂമിയുടെ കണ്ണുനീർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ കണ്ണുനീർ

ഇന്നെന്റെ ഭൂമി കേഴുന്നു

ഇന്നെന്റെ ഭൂമി തേടുന്നു

പച്ചപുൽമേടും പാടങ്ങളും

തെളിനീരൊഴുകുന്ന പുഴകളും

തുള്ളിക്കളിക്കും അരുവികളും

എങ്ങുപോയ് എങ്ങുപോയെന്നു

ഇന്നെന്റെ ഭൂമി തേടുന്നു

വറ്റിവരണ്ടു പുഴകളെല്ലാം

കത്തിക്കരിഞ്ഞു പാടങ്ങളെല്ലാം

ഇടിച്ചുതാഴ്ത്തി കുന്നുകളെല്ലാം

പടുത്തുയർത്തി മണിമാളികകൾ

മനുഷ്യൻ തന്നുടെ സുഖത്തിനായി

ഇന്നെന്റെ ഭൂമി കേഴുന്നു

അനുഗ്രഹ ജി ബി
4 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത