എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/ഭൂമിയുടെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ കണ്ണുനീർ

ഇന്നെന്റെ ഭൂമി കേഴുന്നു

ഇന്നെന്റെ ഭൂമി തേടുന്നു

പച്ചപുൽമേടും പാടങ്ങളും

തെളിനീരൊഴുകുന്ന പുഴകളും

തുള്ളിക്കളിക്കും അരുവികളും

എങ്ങുപോയ് എങ്ങുപോയെന്നു

ഇന്നെന്റെ ഭൂമി തേടുന്നു

വറ്റിവരണ്ടു പുഴകളെല്ലാം

കത്തിക്കരിഞ്ഞു പാടങ്ങളെല്ലാം

ഇടിച്ചുതാഴ്ത്തി കുന്നുകളെല്ലാം

പടുത്തുയർത്തി മണിമാളികകൾ

മനുഷ്യൻ തന്നുടെ സുഖത്തിനായി

ഇന്നെന്റെ ഭൂമി കേഴുന്നു

അനുഗ്രഹ ജി ബി
4 B എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത