ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നാം ഏവരും ജീവിക്കുന്നത് വ്യക്തിശുചിത്വം കുറഞ്ഞതും പാലിക്കാത്തതുമായ സമൂഹത്തിലാണ്. ഇതിന്റെ ദോഷങ്ങൾ നാം ഇന്നും അനുഭവിക്കുന്നു. സമൂഹത്തിന്റെ ആരോഗ്യത്തിനും വ്യക്തികളുടെ ആരോഗ്യത്തിനും വ്യക്തി ശുചിത്വം അത്യന്താപേക്ഷിതമാണ്. സാമൂഹിക ശുചിത്വം കൂടി ഉണ്ടെങ്കിലേ വ്യക്തിശുചിത്വം കൊണ്ടുള്ള ഫലം ലഭിക്കുക ഉള്ളു. സമൂഹത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു ശീലിച്ചാൽ വ്യക്തിശുചിത്വം പാലിക്കാൻ കഴിയില്ല. നാം ഓരോരുത്തരും നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് വ്യക്തിശുചിത്വം പാലിച്ചേ മതിയാകു. അല്ലെങ്കിൽ ഇതിന്റ ഭവിഷ്യത്തു നമ്മുടെ തലമുറകളെയും ബാധിക്കും. വ്യക്തിശുചിത്വം പാലിക്കാത്തതു മൂലമാണ് നമ്മുടെ സമൂഹം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നത്. വ്യക്തിശുചിത്വം ഇല്ലെങ്കിൽ അത് രോഗത്തെ വിളിച്ചു വരുത്തും. രോഗപ്രതിരോധശേഷിയെ നശിപ്പിച്ചു നമ്മെ രോഗികൾ ആക്കാൻ ഇത് കാരണമാകും. നാം എല്ലാവരും വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം സാമൂഹിക ശുചിത്വം പാലിക്കുമെന്നും തീരുമാനം എടുക്കാം. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷണത്തെ ഒന്ന് കൂടി ഉറപ്പിക്കാം. |