ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തിരിച്ചുവരവിനായ്…

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13902 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചുവരവിനായ്…<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചുവരവിനായ്…

എങ്ങുപോയ് എങ്ങുപോയ നല്ല കാലം...
അമ്മതൻ കഥയിലെ ബാല്യകാലം.
മാങ്ങ പെറുക്കിയും മാങ്കുല നുള്ളിയും,
പട്ടം പറത്തിയ നല്ല കാലം...
കൊയ്ത് കഴിഞ്ഞൊര പാടത്ത് നോക്കിയാൽ-
പന്ത് കളിക്കുന്ന കൂട്ടുകാരോ?
ഇന്നില്ല ഞങ്ങൾക്ക് കാണുവാനായ്-
പാടത്ത് കുട്ടിയും പന്തുമൊരാരവവും…

ഞങ്ങൾ തൻ ഒാർമയിൽ ഭീതി നിറക്കും-
'കൊറോണ' എന്നൊരു പേടി സ്വപ്നം.
കണ്ടാൽ മിണ്ടുവാൻ
മുത്തം കൊടുക്കുവാൻ
ചേർത്തൊന്നു നിർത്തുവാൻ…
പേടിപ്പെടുത്തുന്ന ബാല്യകാലം.
ഞങ്ങൾ പൊരുതി പൊരുതി-
ജയിച്ചീടും ഈ മഹാമാരി വിഷവൃക്ഷത്തെ
നല്ല ഫലങ്ങൾ കനിഞ്ഞു നൽകുന്നൊരു
സുന്ദരഭൂമിയെ സൃഷ്ടിക്കുവാൻ-
കൈകോർത്തു നമ്മൾക്ക്
മുന്നേറി പോയിടാം
നന്മ നിറ‍‍‍‍‍‍‍‍‍‍ഞ്ഞൊരു നാളെയ്ക്കായ്...

ശ്രേയ പി വി
1 എ ആലക്കാട് എസ്.വി.എൽ.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത