എൽ.എം.എസ്.എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/അമ്മുവി൯െറ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
                          *അമ്മുവി൯െറ ബാല്യം                                                                                                                                                                                                                                    
അമ്മുവി൯െറ ബാല്യം
<p                                                                                                                                                                                                                                                           
        അമ്മുവിന്റെ ബാല്യം. അന്ന് അമ്മുവിന്റെ ജൻമദിനമായിരുന്നു.അമ്മു പതിവിലും നേരത്തെ ഉണർന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി. അതാ ഒരു അണ്ണാൻ ചിൽ   ചിൽ ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുന്നു. അമ്മു ശബ്ദം കേട്ട്ഇടത്തേക്ക് ഒന്നുകൂടെ നോക്കി അണ്ണാന്റെ ഒച്ച ഉച്ചത്തിലായി. അമ്മു വാതിൽ തുറന്നു പുറത്തേക്ക് ഓടി. അതാ ഒരു അണ്ണാൻ കൂട്

. അവൾ കൂട് കയ്യിലെടുത്തു. ഹായ് 2 അണ്ണാൻ കുഞ്ഞുങ്ങൾ. അമ്മു അതിനെ വീട്ടിലേക്ക് കൊണ്ടുപോയി. അപ്പോൾ അമ്മ പറഞ്ഞു ഈ കുഞ്ഞുങ്ങളെ അതിന്റെ അമ്മയ്ക്ക് കൊടുക്കു. ഇല്ല ഇത് എനിക്ക് കിട്ടിയതാണ് ഇതിനെ എനിക്ക് വേണം. അമ്മു പപ്പയോട് പറഞ്ഞു കൂടുണ്ടാക്കി. കുഞ്ഞുങ്ങളെ കൂട്ടിൽ ഇട്ടു അതിനു കഴിക്കാൻ പാലും പഴവും കൊടുത്തു. ഒരുദിവസം അമ്മു കൂടുതുറന്നു. കുഞ്ഞുങ്ങൾ പുറത്തിറങ്ങി. എന്നിട്ട് അവളുടെ കയ്യിൽ വന്നിരുന്നു ചിൽ ചിൽ ശബ്ദമുണ്ടാക്കി. അവൾ പുറത്തേക്ക് നോക്കി അതിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു അതിന്റെ അമ്മയും അവിടെ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. അണ്ണാൻ കുഞ്ഞുങ്ങളെ അതിന്റെ അമ്മയുടെ അടുക്കൽ വിടാൻ അവൾ തീരുമാനിച്ചു. കുഞ്ഞുങ്ങളെ അതിന്റെഅമ്മയുടെ അടുത്തേക്ക് വിട്ടു. കുഞ്ഞുങ്ങൾ തിരികെ വീണ്ടും അമ്മുവിന്റെ അടുക്കലേക്ക് വന്നു. അങ്ങനെ അണ്ണാൻ കുഞ്ഞുങ്ങൾ അമ്മുവിന്റെ ബാല്യകാല ചങ്ങാതികൾ ആയി മാറി. എന്നും അവ അമ്മുവിന്റെ മുറ്റത്ത് അമ്മുവും ആയി കളിക്കുമായിരുന്നു.

  ,                 
                           
                        
                   
                   
       


 {{BoxBottom1                                                                                                                                                                                                                                                           
അ൯സ.എസ് ബി ,
3 A എൽ.എം.എസ്.എൽ.പി.എസ്.തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ