എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/അതിജീവനം (കോവിഡ് 19)

അതിജീവനം (കോവിഡ് 19)

അകലം പാലിച്ചുകൊണ്ടീനാളുകളിൽ
ആൾക്കൂട്ടമൊഴിവാക്കീടാം
ഇടയ്ക്കിടെ കൈകൾ കഴുകി കൊണ്ട്
ഈ മഹാമാരിയെ തുരത്തീടാൻ
ഉപയോഗിച്ചിട്ട് മുഖാവരണവും
ഊഷ്മളമാകുമൊരു നല്ല നാളെക്കായി
ഋഷിതുല്യരാം നേതാക്കളെ എപ്പോഴും അനുസരിച്ചീടാം
ഏവരുംസുരക്ഷിതരായിടുവാൻഐക്യമോടെപ്രാർത്ഥിച്ചീടാ
ഒന്നീവൈറസാം പ്രഭാവലയത്തെ
ഓടിച്ചുകളഞ്ഞീടുവാൻഔഷധക്കൂട്ടൊന്നൊത്തു വന്നിട്ട്
അംഗീകാരം ലഭിച്ചിടുവാൻ ഇന്നിൻ-അതിജീവനത്തിൽ ക്ഷമയോടെ കാത്തിരിക്കാം .....…
 

അക്ഷയ പി. ആർ.
മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത