ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfupscherthala17 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം

പൂത്തുമ്പിയോപ്പോൽ പാറി നടക്കേണ്ട
കാലം വീട്ടിനുള്ളിൽ തളച്ചിട്ടൊരി ദിന-
ങ്ങൾ ലോകം നടുങ്ങി ഭൂതലം കിടുങ്ങി
കുടുംബമൊന്നാകെ സ്നേഹ സാഹോദര്യം
പങ്കിടുന്നീ ദിനങ്ങളിൽ

   നമുക്ക് ചുറ്റും ദു:ഖം തളം
   കെട്ടിടുന്നീ വേളയിൽ ഭയത്തോടെ
   നിൽക്കുന്ന കാലത്ത് ദു:ഖം -
   മല്ലാതെ വേറൊന്നുമില്ല

ഇതിനെ തളക്കാൻ വേറെ മാർഗ്ഗങ്ങ -
ളില്ല പ്രതിരോധം പ്രതിരോധം
പ്രതിരോധിക്കാം നമുക്കീ മാരിയെ
മനുഷ്യജീവനെ കൊന്നെടുക്കുന്ന
ഈ മഹാമാരിയെ

ലോകംഒന്നടക്കം ഭയത്തോടെ
ജീവിക്കുന്നഈ ദിനങ്ങളിൽ
മനുഷ്യജീവൻ കൊന്നെടുക്കുമോ
അതോ ഈ മഹാമാരിയെ
പ്രതിരോധിക്കുമോ

പ്രതിരോധിച്ചില്ലെങ്കിൽ നമ്മുടെ
ജീവൻ തന്നെ കൊടുക്കണം
ഇതിനെ പ്രതിരോധിക്കാൻ

വ്യത്തിയായി കൈകൾ കഴുകുക
മാസ്ക്കുകൾ ധരിക്കുക വേറെ
വഴിയില്ല നമുക്കു ഈ മഹാ -
മാരിയെ തളക്കാൻ എപ്പോഴും
മനുഷ്യർ ഭയന്നീ ജീവീക്കൂ

അന്നും ഇന്നും എന്നും മനുഷ്യർക്ക്
രോഗങ്ങൾ അല്ലേ വേറെയൊന്നുമില്ല
പ്രതിരോധിക്കണം നമ്മൾ ഇനി
ജീവിക്കാം ഒന്നായി


 

ശ്രീയ .എസ്
3 B ലിറ്റിൽ ഫ്ളവർ യു. പി. സ്ക്കൂൾ , മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത