പ്രഭാതം
നിലാവും സ്വപ്നവും കൂട്ടകാരാണ്.അവരുടെ ചങ്ങാത്തം കുറച്ച് നിമിഷമേ ഉണ്ടായിരുന്നുവെങ്കിലും അവർ വളരെ സന്തോഷിതരായിരുന്നു.
ഒരിക്കൽ നിലാവ് സ്വപ്നത്തോട് ചോദിച്ചു,
‘’നിനക്ക് എന്നെ പിരിയുന്നതിൽ സങ്കടമില്ലെ? ‘’
‘നമ്മൾ പിരിയുന്നതിനുകാരണം നീയല്ലെ,നീ അപ്രത്യക്ഷമാവുന്നത് കൊണ്ടല്ലെ?’’സ്വപ്നം പറഞ്ഞു.
‘ശരിയാണ്.ചന്ദ്രേട്ടൻ പെട്ടന്ന് ഉറങ്ങാൻ പോകുമ്പോൾ എന്നേയും കൊണ്ടുപോവാ' നിലാവ് പറഞ്ഞു.
പെട്ടന്ന് ചന്ദ്രൻ ഉറങ്ങാൻ പോയി.അത് അവർ രണ്ട് പേരും അറിഞ്ഞില്ല.
അവർ സംസാരം തുടർന്നു.ഇത് കണ്ട് വന്ന സൂര്യന് ദേഷ്യം വന്നു.അവരെ സൂര്യൻ വിഴുങ്ങി.