ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/ജീവനൊരു ഭൂതകാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsthampakachuvadu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവനൊരു ഭൂതകാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവനൊരു ഭൂതകാലം

ദുരിതം വിതച്ചുകൊണ്ടരുതുകൾ വിതറിക്കൊണ്ട്
എത്തുന്നു നിൽക്കാതെ കാലാവസ്ഥ
പൊരുതുന്ന മാനവർ പൊരുതുന്ന ജന്തുക്കൾ
സകലതും പൊരുതുന്നീ ഭീമനോട്‌

എങ്കിലും മിഴിനീട്ടി കൊണ്ടുപോകുന്നുണ്ട്‌
വിരിയാത്തനവധി ജീവനുകളെ
അടിതെറ്റിവീഴ്കിലും അടിത്തറയിളകിലും
പോകില്ലൊരിക്കലുമിരുട്ടിലേക്ക് നാം

ഈ ഭീമനു മക്കൾ വികൃതികൾ മൂന്നെണ്ണമുണ്ടെടോ
ഒന്നിനൊന്നു മെച്ചം
ഒരുവൻ മഴക്കാലം ഒരുവൻ വേനൽക്കാലം
 മറ്റൊരുവൻ, അവൻ മഞ്ഞുകാലം

മൂത്തവൻ വേനലും ഇളയവൻ മഞ്ഞും
മധ്യത്തിലുള്ളവൻ മഴക്കാലവും
മൂവർക്കുമോരോരോ സമയമുണ്ടെന്നേ
ഇവർ ഒന്നിച്ചുകണ്ടാൽ കുഴപ്പമാണ്‌

അല്ലെങ്കിലും ഇവർ ഓരോന്നായ് വന്നാലും
എന്തൊരു ഭീകരാനുഭവങ്ങൾ
നമ്മൾക്കെന്തൊരു ദുഷ്‌കരമാം നിമിഷങ്ങൾ

എന്നെങ്കിലും ഇവർ ഒന്നിച്ചുകണ്ടാലയ്യോ
എന്തൊക്കെ പുകിലാകും കാണേണ്ടത്
ആരൊക്കെയാകും മണ്ണോടു ചേരുന്നത്
ഇനി നാം തന്നെയാണോ വിട ചൊല്ലുന്നത്
ഇനി നാം തന്നെയാണോ വിട ചൊല്ലുന്നത് ....

ദേവിക . ആർ
7 B ഗവ .യു .പി സ്കൂൾ , തമ്പകച്ചുവട്‌ , ആലപ്പുഴ ,ചേർത്തല .
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത