എ.എൽ.പി.എസ്.കയറാട്ട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
{{{തലക്കെട്ട്}}}

അമ്മുക്കുട്ടി മുറ്റത്തുനിന്ന് ആകാശത്തേക്ക് നോക്കി. വിമാനമൊന്നും പറക്കുന്നത് കാണാറേ ഇല്ല. വിമാനം പറന്നാൽ അച്ഛൻ വരും അവൾ സന്തോഷത്തോടെ മന്ത്രിച്ചു. അവൾ മെല്ലെ നടന്നു. കഴിഞ്ഞ പ്രാവശ്യം അച്ഛൻ വന്നപ്പോ വാങ്ങിയ കാറിന്റെ അടുത്തെത്തി. അതിനെ തൊട്ടുതലോടി പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛൻ വന്നിട്ട് വേണം പുതിയ സ്കൂളിൽ ചേരാൻ പോവാൻ ട്ടൊ. അച്ഛന്റെ കൂടെ പുതിയ കാറിൽ എങ്ങോട്ടും പോകാൻ പറ്റിയില്ല അപ്പോളേക്കും അച്ഛന് പോകാറായി. സങ്കടപ്പെട്ടു നടന്നുകൊണ്ടു വിചാരിച്ചു അച്ഛന്റെ വീഡിയോ കാളും കുറവാണല്ലോ ഇപ്പൊ........ അമ്മു മുത്തശ്ശന്റെ അടുത്തെത്തി. മുത്തശ്ശാ എന്നാ അച്ഛൻ വരാ? മുത്തശ്ശന്റെ മുഖം മങ്ങി അത് കേട്ടപ്പോ. അവളെ ചേർത്തു പിടിച്ചു മുത്തശ്ശൻ പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛന് സുഖമില്ലാതിരിക്കല്ലേ. അതല്ലേ ലീവ് ആയിട്ടും ഇങ്ങോട്ട് വരാൻ പറ്റാത്തതു, വിമാനവും ഇല്ല.. അസുഖം ഒക്കെ മാറീട്ടു വേം വരും ട്ടൊ അവൾക്ക് കണ്ണ്‌ നിറഞ്ഞു. മുത്തശ്ശാ, അച്ഛൻ ജോലിക്ക് പോയി വന്നിട്ട് കൈ ഒന്നുംകഴുകാഞ്ഞിട്ടാണോ അസുഖം വന്നേ കൈ സോപ്പ് ഇട്ടു കഴുകണം മാസ്കും ഇടണം ടീവി ലൊക്കെ കാണിച്ചില്ലേ?? മുത്തശ്ശൻ പറഞ്ഞു അത് മാത്രല്ല മോളെ അച്ഛന്റെ കൂടെ താമസിക്കുന്നവർക്ക് ഈ രോഗം വന്നത്രേ അതാ അച്ഛനും വന്നേ കൊറോണ അവൾ ടീവി യിൽ എപ്പളും കേൾക്കണപേരോർത്തു. 'അമ്മ അവൾക്ക് കഴിക്കാനുള്ള ദോശയുമായി വന്നു വിളിച്ചു. പഞ്ചാര ചേർത്ത് കഴിക്കാനാ അമ്മുക്കുട്ടിക്ക് ഇഷ്ടം. പക്ഷെ അവൾക്ക് അതിൽ അന്ന് മധുരേ തോന്നിയില്ല. ഉപ്പായിരുന്നു കണ്ണീരിന്റെ ഉപ്പ്...............



അനീന. വി
4 എ.എൽ.പി.എസ്.കയറാട്ട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ