ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/ഒരു തത്തക്കൂട്
ഒരു തത്തക്കൂട്
പണ്ടു പണ്ട് ഒരു തത്തമ്മയും അതിന്റെ ഒരു കുഞ്ഞും തെക്കേ പുരയിടത്തിലെ തെങ്ങിൽ കൂട് കെട്ടി താമസിച്ചിരുന്നു.ഒരു ദിവസം അമ്മ തത്ത തീറ്റതേടി കാട്ടിലേക്ക് പോയി.ഏറെ നേരം കഴിഞ്ഞിട്ടും അമ്മ തത്തമ്മയെ കാണാതായപ്പോൾ കുഞ്ഞിത്തത്ത പേടിച്ച് കരയാൻ തുടങ്ങി.അപ്പോഴാണ് ആ വഴി ഒരു തെങ്ങ് കയറ്റക്കാരൻ വന്നത് .തത്തക്കുഞ്ഞിനെ കണ്ടതും അയാൾ അതിനെ പിടിക്കാനായി തെങ്ങിലേക്ക് കയറാനൊരുങ്ങി.അപ്പോഴാണ് തീറ്റയുമായി അമ്മ തത്ത വന്നത്..അമ്മതത്തയെ കണ്ടതും തെങ്ങ് കയറ്റക്കാരൻ തിരിഞ്ഞു നടന്നു.പിന്നെ കൂടുമായി തിരിച്ചു വന്ന് രണ്ട് തത്തകളെയും കൊണ്ടുപോകാം എന്ന് മനസ്സിലുറപ്പിച്ചു.അമ്മത്തത്ത കൊണ്ടു വന്ന നെൽക്കതിർ കൊത്തിത്തിന്നുന്നതിനിടയിൽ കുഞ്ഞിത്തത്തയോടായി അമ്മത്തത്ത പറഞ്ഞു "ഇനി ഇവിടെ നിന്നാൽ ആ തെങ്ങ കയറ്റക്കാരൻ നമ്മളെ പിടിച്ച് കൂട്ടിലടക്കും.അതു കൊണ്ട് നമുക്ക് ഈ കൂടു വിട്ട് കാട്ടിലേക്ക് പോയി മറ്റൊരു കൂടു വെക്കാം".അമ്മത്തത്ത പറഞ്ഞത് കുഞ്ഞിത്തത്ത തലയാട്ടി സമ്മതിച്ചു.അവർ അപ്പോൾത്തന്നെ കാട്ടിലേക്ക് പറന്നുപോയി.അടുത്ത ദിവസം തന്നെ തെങ്ങ് കയറ്റക്കാരൻ കൂടുമായി വന്ന് തെങ്ങിൽ കയറി നോക്കി.കൂട്ടിൽ അമ്മത്തയും കുഞ്ഞിത്തത്തയും ഇല്ല.തെങ്ങകയറ്റക്കാരൻ ഇളിഭ്യനായി നടന്നു പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ