ഗവ എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കൊറോണയും അവധിക്കാലവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും അവധിക്കാലവും

മാർച്ച് മാസം എല്ലാ സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഷിക പരീക്ഷയുടെ തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കവേ കൊറോണ എന്ന മഹാമാരി ലോകത്ത് ‍ജന്മം കൊണ്ടു. ആ വൈറസ് ഇന്ന് ലോകത്തിനു മുഴുവൻ ഒരു ഭീഷണിയായി മാറിക്കൊണ്ടി- രിക്കുകയാണ്.ആദ്യഘട്ടങ്ങളിൽ നമ്മുടെ കൊച്ചു കേരളത്തെ ഇത് ബാധിക്കുകയില്ല എന്നൊരു തോന്നൽ നമ്മളിൽ ചിലരിൽ ഉണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ അവസ്ഥയോ? കോവിഡ് 19 എന്ന് വിളിപ്പേരുള്ള ഈ വൈറസ് നമ്മുടെ ഇന്ത്യാമഹാ രാ‍‍ജ്യത്തേയും പിടികൂടിക്കഴി‍ഞ്ഞു.ഈ സമയം നാം ഒത്തിരി മുൻകരുതലുകൾ എടുക്കേണ്ടതാണ്. നമ്മുടെ ഗവൺമെന്റും ആരോഗ്യപ്രവർത്തകരും പോലീസും രാവും പകലും ഇല്ലാതെ കഷ്ടപ്പെടുകയാണെന്ന് നമുക്കേവർക്കും അറിയാവുന്നതാണ്.നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ സഹായിക്കുക എന്നതാണ്.അതിനാൽ നമുക്ക് അവർ പറയുന്നതുപോലെ വീട്ടിൽ തുടരാം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീട്ടിന് പുറത്തിറങ്ങരുത്. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.സാമൂഹിക അകിലം പാലിക്കണം. ഇടയ്ക്കിടക്ക് കൈ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകണം. നാം ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് കൊറോണ എന്ന മഹാമാരിയെ ലോകത്ത് ‍നിന്ന് തുടച്ചുനീക്കാൻ കഴിയും. ഒരുമയോടെ മുന്നേറാം...... കോവിഡിനെ തുരത്താം...... ** STAY HOME....STAY SAFE....**

നാദിയ ഫാത്തിമ ആർ എസ്
5 B ജി.എൽ.പി.എസ്.പാങ്ങോട്
പാലോട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം