ഗവ യു പി എസ് തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/BREAK THE CHAIN
BREAK THE CHAIN
ഹേ കൂട്ടുകാരെ ഞാൻ കൊറോണ. പേരിൽ ഞാൻ കുഞ്ഞനാണെങ്കിലും ഞാൻ ഒരു സംഭവം ആണ് കേട്ടോ. എനിക്ക് കോവിഡ്- 19 എന്നും പേരുണ്ട് ഞാൻ സാധാരണ വൈറസുകളെ പോലെയല്ല , എനിക്ക് നിങ്ങളുടെ ജീവൻ എടുക്കാൻ സാധിക്കും. കഥയിലേക്ക് പോകാം. ഞാനാദ്യം ചൈനയിലെ ഒരു കാട്ടിൽ ഒരു കാട്ടുപന്നിയുടെ ഉള്ളിലായിരുന്നു.അപ്പോൾ ഞാൻ ഒരു ശല്യവും ഇല്ലാതെ കഴിഞ്ഞു. വൈറസുകൾ അവരെ ഉപദ്രവിക്കാത്ത അതും ഞങ്ങൾക്ക് അനുയോജ്യമായ തുമായ സ്ഥലങ്ങളിൽ മാത്രമേ താമസിക്കാറുള്ളു. അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം കുറച്ചു നായാട്ടുകാർ വന്നു. എന്നെയല്ല ഞാൻ വസിച്ച കാട്ടുപന്നിയെ വേട്ടയാടി വുഹാൻ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. അങ്ങനെ ഞാൻ മനുഷ്യരിലേക്ക് എത്തി. അവിടെ നിന്ന് ഞാൻ എല്ലാവരിലേക്കും പടർന്നു.എന്നെ തുരത്താൻ മരുന്നില്ലാതെ മനുഷ്യർ വലഞ്ഞു. ഈ ലോകം ഞാൻ കീഴടക്കി.പക്ഷേ ഞാനിപ്പോൾ വലിയ ബുദ്ധിമുട്ടിലാണ്. ഈ ലോകം മുഴുവൻ ലോക്ഡൗൺ ആയതുകൊണ്ട് എനിക്ക് പുറത്തിറങ്ങാൻ പറ്റില്ല. മനുഷ്യർ പുറത്തിറങ്ങാതെ ഇരുന്ന് സാനിറ്റൈസ ർ ,ഹാൻഡ്വാഷ് തുടങ്ങിയവ ഉപയോഗിച്ചും എന്നെ അകറ്റുകയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ