ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/വനം നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44223 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വനം നമ്മുടെ സമ്പത്ത് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വനം നമ്മുടെ സമ്പത്ത്

വന്മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമെല്ലാം തിങ്ങിവളരുന്ന പ്രദേശമാണ് വനം. വലുതും ചെറുതുമായ പല തരത്തിലുള്ള മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മറ്റുചെറുജീവികളെയുമെല്ലാം വനങ്ങൾ സംരക്ഷിക്കുന്നു. വനങ്ങൾ നമ്മുടെ സമ്പത്താണെന്നാണ് പറയഞ്ഞുവരുന്നത്. അതിന് കാരണങ്ങൾ പലതാണ്. നമുക്ക് വീടും വീട്ടുപകരണങ്ങളും ഉണ്ടാക്കാനാവശ്യമായ തടി വനങ്ങളിൽ നിന്ന് കിട്ടുന്നു. കൂടാതെ ഔഷധസസ്യങ്ങൾ, മുള, ഈറ, തേൻ, കോലരക്ക് തുടങ്ങി നിരവധി വിഭവങ്ങൾ വനങ്ങളിൽ നിന്ന് ലഭിക്കുന്നു. അന്തരീക്ഷത്തിന്റെ താപനില ക്രമീകരിക്കുന്നതിനും വായുവിനെ ശുദ്ധീകരിക്കുന്നതിനും മരങ്ങൾ മുഖ്യപങ്കുവഹിക്കുന്നു.നമുക്ക് നല്ല മഴ ലഭിക്കാൻ വനങ്ങൾ സഹായകമാകുന്നു. കൂടാതെ വനങ്ങൾ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യുന്നു. വനങ്ങൾ എത്രമാത്രം പ്രയോജനകരമാണെന്ന് മനസ്സിലായില്ലേ? ഇനിയെങ്കിലും വനനശീകരണം ഒഴിവാക്കൂ. വനങ്ങൾ സംരക്ഷിച്ച് നമ്മുടെ ജീവൻ നിലനിർത്തൂ.

മുഹമ്മദ് സാബിത്ത്
നാല് ബി ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം