ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/എൻെറ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻെറ അവധിക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻെറ അവധിക്കാലം

അവധിക്കാലം എന്നത് വളരെ സന്തോഷകരമായ കുറച്ചു ദിവസങ്ങളായിരുന്നു കൂട്ടുകാരുമായി കളിക്കാം സ്ഥലങ്ങൾ കാണാൻ പോകാം. ബന്ധുക്കളുടെ വീട്ടിൽ പോകാം അങ്ങനെ കാര്യങ്ങൾ അനവധിയായിരുന്നു.എന്നാൽ ഈ വർഷത്തെ അവധിക്കാലം വളരെയധികം ദു:ഖം ഉണ്ടാക്കുന്നു. കൊറോണ എന്ന മഹാമാരി നമ്മുടെ രാജ്യമെമ്പാടും ബാധിച്ചിരിക്കുന്നു .അതുകൊണ്ടുതന്നെ നാം എല്ലാം സുരക്ഷിതരായി വീടുകളിൽ തന്നെ കഴിയുകയാണ്.വീട്ടിൽ ഇരുന്നു തന്നെ ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും കൃഷി, വായന, എഴുത്ത്, വീട് വൃത്തിയാക്കൽ. പാട്ട് എന്നിങ്ങനെ പലതും. അതു കൊണ്ട് ബോറടി എന്നത് ഉണ്ടായില്ല. നമ്മെ പോലെ ജീവിച്ചിരിക്കേണ്ട ചിലർ ഈ ലോകം വിട്ട് പോയിരിക്കുന്നു. മഹാപ്രളയത്തെ അതിജീവിച്ച നമുക്ക് ഈ കൊറോണയെന്ന മഹാമാരിയെ അതിജീവിക്കുന്നതിന് ഒരുമിച്ച് കൈക്കോർക്കാം നല്ലൊരു നാളേക്കായി.......

അഖിലേഷ് ആർ
6B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020