ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ ശുചിത്വം1
ശുചിത്വം 1
ഇന്നത്തെ കാലഘട്ടത്തിൽ നാം വളരെ പ്രാധാന്യം പ്രാധാന്യം കൊടുക്കേണ്ട ഒരു വിഷയം തന്നെ ആണ് ഇത്. ആരോഗ്യം ഉള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വിടും പരിസരവും വൃത്തിയായി സംരക്ഷിക്കണം. അസുഖകളിൽ നിന്ന് രക്ഷ നേടാനുള്ള ഒരു പ്രധാന മാർഗമാണ് ശുചിത്വം ആരോഗ്യം എന്ന വാക്കിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്ന അത്രയും പ്രാധാന്യം ശുചിത്വത്തിനും നാം കൊടുക്കണം. നമ്മുടെ ശരീരം മാത്രമല്ല നമ്മുടെ പരിസരവും നാം വൃത്തിയോടെ സൂക്ഷിക്കണം. നമ്മുടെ വിടും പരിസരവും നാം വൃത്തിയാകും, എന്നാൽ നാലതിരുകൾക്കപ്പുറം വൃത്തിയാകുന്നതിൽ മലയാളികൾ അത്ര മിടുക്കരല്ല അത് മറ്റുള്ളവർ നോക്കികോളും അല്ലെങ്കിൽ സർക്കാർ നോക്കും എന്ന മനോഭാവമാണ്, അത് തിരുത്തണം. പരിസ്ഥിതി സംരക്ഷണം വ്യക്തി ശുചിത്വം എന്നിവ അത്ര പ്രാധാന്യം അർഹിക്കുന്നുവോ അത്രയും പ്രാധാന്യം രോഗപ്രേധിരോധത്തിനും ഉണ്ട്. നല്ല ഭക്ഷണം കഴിക്കുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ