ജി.എച്ച് എസ് എസ് കട്ടിലപ്പൂവം
ജി.എച്ച് എസ് എസ് കട്ടിലപ്പൂവം | |
---|---|
വിലാസം | |
കട്ടിലപൂവ്വം തൃശൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2010 | Maryteresa |
ചരിത്രം
തൃശ്ശൂര്‍ ജില്ലയില്‍ മാടയ്ക്കത്തറ പഞ്ചായത്തില്‍
കട്ടിലപ്പൂവം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീര്‍ഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അര്ധശതകതിനു മുന്പു തിരുവിതാംകൂറില് നിന്നുള്ളവര് കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂള് പരിസരതിലെ ജനങ്ങള് പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ.
1957 ല് ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്സിസ് ആയിരുന്നു സ്ത്ലം എം.എല്.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ
വകയായി ഒരു എല്.പി സ്ക്കൂള് ആരംഭിക്കുന്നത്
ഈയവസരത്തിലാണു.പിന്നീടു എം,എല്.എ യുടെ
നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂള് ഗവണ്മ്മേന്റിലേക്ക്‍ എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വര്ഷത്തില് ഇതു ഗവണ്മ്മേന്റ് സ്ക്കൂളായി പ്രവര്ത്തനം തുടങ്ങി. 1968 ല് യു.പി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.1980ല് ഹൈസ്കൂളായും 2000ല് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും ഉയര്ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ 2 ഓഫീസ് മുറികളും 3 സ്റ്റാഫ് മുറികളും ആവശ്യത്തിനു യുറിനല് സൗകര്യവും ഉണ്ട്.വിശാലമായ ഒരു വായനമുറിയും സ്മാര്ട്ട് ക്ലാസ് മുറിയും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്സ് ലാബുകളുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹോക്കി ടീം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | ജെ. ഗോപിനാഥ് |
2006- 07 | തങ്കം പോള്‍ |
2007- 09 | വല്‍സല.K |
2009 - 10 | തങ്കമണി P.K |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
10.645597, 76.279907 </googlemap> |