ഗവ. എച്ച്. എസ്. തച്ചങ്ങാട്/അക്ഷരവൃക്ഷം/ഓർമ്മകളിലെ കാവ്
ഓർമ്മകളിലെ കാവ്
കാറിൽ നിന്നും ഇറങ്ങുമ്പോൾ ഒരുതരം അമ്പരപ്പായിരുന്നു. അമ്മ പറഞ്ഞിരുന്നുവെങ്കിലും ഇത്രയും മാറ്റം പ്രതീക്ഷിച്ചിരുന്നില്ല. 'എന്ത്യേ, ലേഖ മോളെ ത്തിയോ? അമ്മൂമ്മയുടെ ശബ്ദം കൊച്ചുമകളും ഭർത്താവും വരുമെന്ന് അറി ഒത്തിരി സന്തോഷത്തോടെ കാത്തിരിക്കുകയാണ്. മനുവേട്ടാ വാ നമുക്ക് അമ്മൂമ്മയുടെ അടുത്തേക്ക് ചെല്ലാം. ശ്രീലേഖ ഭർത്താവിന്റെ കൈയും പിടിച്ച് വീടിനകത്തേക്ക് നടന്നു. അമ്മമ്മേടെ മുറിയിലെത്തി കെട്ടിപ്പിടിച്ചൊരു മുത്തം അതുതന്നെയാവും ആ പഴയ മനസ്സും കൊതിച്ചിട്ട് ഉണ്ടാവുക എന്റെ കുട്ടി വന്നുല്ലേ ഒന്ന് കണ്ടിട്ട് കണ്ണടയ്ക്കണം എന്ന് നിരീച്ചതാ അത് നടന്നിരിക്കുന്നു. അമ്മൂമ്മ പറഞ്ഞുകൊണ്ടേയിരുന്നു പക്ഷേ ലേഖ പറഞ്ഞതൊന്നും അമ്മൂമ്മയ്ക്ക് വ്യക്തമായി കേട്ടതേയില്ല പലതിനും മറുപടി അവ്യക്തമായിരുന്നു അമ്മൂമ്മയ്ക്ക് ഇപ്പോൾ തീരെ കേൾക്കില്ല മോളെ അമ്മ ഇടയ്ക്ക് കയറി. വന്നു മോൻ വന്ന കാലിൽ നിൽക്കാതെ ഫ്രഷ് ആയി വാ, ഞാൻ ചായ എടുത്തു വയ്ക്കാം.ചായ കുടിക്കുന്നതിനിടെ ലേഖ പറഞ്ഞു " നമ്മുടെ പഴയ നാട് ആകെ മാറി വഴി തെറ്റിപോയോ എന്നെനിക്ക് തോന്നിപോയി ".... കാലം മാറുമ്പോൾ എല്ലാം മാറും നീയൊന്ന് നമ്മുടെ കാവും നാഗത്തറയും ചെന്ന് നോക്ക്. കേൾക്കേണ്ട താമസം ലേഖ ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടിപ്പോയി കാവിനത്തുള്ള നാഗത്തറയ്ക്ക് മുന്നിൽ നിന്ന് ഞെട്ടിത്തരിച്ച് ആ കാവിനെ നോക്കി നെടുവീർപെടുകയാണ് ലേഖ താൻ എത്രയോ തവണ ഇരുട്ടിന്റെ നിഗൂഢതയിലേക്ക് നടന്ന കാവാണിത്. അമ്മമ്മയുടെ കൈപിടിച്ച് കുളക്കടവിലേക്ക് ഇറങ്ങുമ്പോൾ കീടങ്ങളെ കാത്തിരിക്കുന്ന അനക്കമില്ലാത്ത ഉണ്ടകണ്ണുള്ള തവളകൾ എന്നെ തുറിച്ചു നോക്കുമായിരുന്നു. നീർക്കോലികളെ കണ്ട് പേടിച്ച് അമ്മമ്മയുടെ നേര്യതിന്റെ തുമ്പ് ഇറുകെ പിടിക്കുമായിരുന്നു. ഇന്നത്തെ ഇതിന്റെ അവസ്ഥ അങ്ങിങ്ങ് ചെറു വൃക്ഷങ്ങൾ മാത്രം അവളെയിത് വളരെ വേദനിപ്പിച്ചു. ഓർമ്മയുടെ ചുഴികളിൽ ഇറങ്ങാൻ ലേഖന എന്ന എഴുത്തുകാരിക്ക് സമയമെടുക്കേണ്ടി വന്നില്ല. കുഞ്ഞുനാളിൽ എത്രപ്രാവശ്യം ഈ നാഗ ത്തറയിൽ തിരി തെളിച്ചു വള്ളിപ്പടർപ്പുകൾ ക്കിടയിലൂടെ പൂമ്പാറ്റകളുടെ പുറകെ ഓടി.... അതെല്ലാം വെറും ഓർമ്മകൾ മാത്രം. അച്ഛനുമ്മമ്മയ്ക്കുമൊപ്പം മുംബൈയിലെ തിരക്കുകളിലേക്ക് പറിച്ചു നട്ടപ്പോൾ നഷ്ടമായത് പഴമയുടെ മാധുര്യം.മുറിവേറ്റ മനസ്സുമായി അവൾ മുറിയിലേക്ക് തിരിച്ചെത്തി വെറുതെ ഓരോന്നു കുടിച്ചിട്ടു. ആകാശം മുട്ടുന്ന കൂറ്റൻ മരങ്ങൾ അവയിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന പേരറിയാ വള്ളികൾ, ഔഷധച്ചെടികൾ വെയിൽ കടക്കാത്ത നിലത്തു നാളത്തെ മരങ്ങളാവേണ്ട ചെടികൾ മുകളിലേക്ക് നോക്കിയാൽ മൂങ്ങയും, കഴുകനും, പരുന്തും ഇര തേടുന്നത് കാണാം. താഴെ അലസമായി മയങ്ങുന്ന നാഗങ്ങൾ ഇരുട്ടിൽനിന്ന് കുറുക്കന്മാരുടെ നിർത്താതെയുള്ള ഓരിയിടൽ ഒരുകൊച്ചു കാട് തന്നെയായിരുന്നു. അന്നത്തെ കാവുകൾ വീട്ടമ്മമാർ അനുഗ്രഹം തേടി എത്തിയിരുന്നിവിടം ഗ്രാമത്തിന്റെ അമ്മതന്നെയായിരുന്നു വയലുകൾക്ക് വേണ്ട വെള്ളം നീർച്ചാലുകൾ വഴി ഒഴുകികൊണ്ടേയിരുന്നു. രോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ എല്ലായിപ്പോഴും ലഭ്യമായിരുന്നു. കാവുകൾ തീണ്ടൽ അരുതെന്ന് മുതിർന്നവർ ശാസനം നൽകി. സകല ജീവജാലങ്ങളും തുല്യരാണെന്ന് പഠിപ്പിക്കാൻ ആയിരുന്നു ഇത്. എണ്ണിയാലൊടുങ്ങാത്ത മരങ്ങളും തേനീച്ച, ചിതൽ, മണ്ണിര, കീരി, ഒച്ച്, ഉടുമ്പ്, അണ്ണാൻ തുടങ്ങി ജന്തുജാലങ്ങളും നിരവധി നാഗങ്ങളും കുരുവി, പുള്ള് ഉപ്പൻ, കുളക്കോഴി തുടങ്ങിയ പല ഇനം പക്ഷികളും ഒക്കെയുള്ള ജൈവവൈവിധ്യസംരക്ഷണം കേന്ദ്രമായിരുന്നു കാവുകൾ.പക്ഷെ ശാസ്ത്രം വളർന്നപ്പോൾ കാവുകൾ അന്ധവിശ്വാസത്തിന് പ്രതീകമായി ചിത്രീകരിക്കപ്പെട്ടു. അന്ധവിശ്വാസത്തെ എതിർക്കുക എന്നത് ബുദ്ധിജീവികളുടെ കടമയാണല്ലോ. ജനസംഖ്യ പെരുത്തപ്പോൾ കാവുകൾ വെട്ടി തെളിച്ചു മരങ്ങൾ വിറ്റ് കാശാക്കി പ്രാണികൾ നാമാവശേഷമായി. കുളങ്ങൾ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു പ്രാകൃതമായ തണുപ്പ് ചൂടിന് വഴിമാറി. പ്രകൃതിദത്തമായ കീടനാശിനി സംവിധാനം തകർന്നു. മൂങ്ങയും തവളയും രംഗം വിട്ടതോടെ കീടങ്ങൾ പെരുകി. കുളങ്ങളും കിണറുകളും വറ്റി വരണ്ടു. കാവുകളുടെ നാശം നന്മയുടെ പ്രതീകം കാണാമറയത്തക്കി. ലേഖേ...... നീ എന്തെടുക്കുവാ..... മനുവേട്ടന്റെ നീട്ടിയുള്ള വിളി അവളുടെ പേനയെ നിശ്ചലമാക്കിയെങ്കിലും ഭൂമിക്കൊരു ചരമഗീതം എന്ന ഒ എൻ വി കുറിപ്പിന്റെ കവിതയിലെ വരികൾ അവളുടെ ചെവികളിൽ മുഴുകികൊണ്ടിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ