സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
ഈ ഭൂമിയും ഇതിലെ ജീവജാലങ്ങളും അന്തരീക്ഷവും ഉൾപ്പെടുന്നതും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നതുമായ എല്ലാ ചുറ്റുപാടുകളെയുമാണ് പരിസ്ഥിതി എന്ന പദം കൊണ്ട് നാം അർഥമാക്കുന്നത്. ഇതിൽ ഏതെങ്കിലും ഘടകത്തിനുണ്ടാകുന്ന പ്രതികൂലാവസ്ഥ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ശുചിത്വം നഷ്ടപ്പെടുന്നു. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും മനുഷ്യൻ ഒരു നിയന്ത്രണവുമില്ലാതെ ദുരുപയോഗം ചെയ്യുന്നു. അങ്ങനെ നമ്മുടെ ഭൂമിയും ജലവും അന്തരീക്ഷമാകെയും മലിനപ്പെടുമ്പോൾ, പരിസ്ഥിതി ശുചിത്വം നഷ്ടപ്പെടുന്നു എന്ന് നാം വിലപിക്കുന്നു. ലോകമാകെയുള്ള ഒരു വലിയ പ്രശ്നമാണിത്. പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചതിന്, അതിന്റെ സന്തുലാവസ്ഥക്ക് നാശം വരുത്തിയതിനാൽ, പ്രകൃതി മനുഷ്യന് നേരെ പ്രതിരോധമുയർത്തുന്നു. പ്രപഞ്ചത്തെ നിലനിർത്തുന്നത് പരിസ്ഥിതിയാണ്. അതിന്റെ സന്തുലാവസ്‌ഥ നഷ്ട്ടപ്പെടുത്തിയാൽ വലിയ ദുരന്തത്തിലേക്കാവും നാം നിപതിക്കുക.. വനനശീകരണത്തിലൂടെ, ശ്രദ്ധയില്ലാതെ നടത്തുന്ന വ്യവസായശാലകളിലൂടെയൊക്കെ നാം ജലമലിനീകരണം, വായുമലിനീകരണം, മണ്ണൊലിപ്പ് എന്നിവക്ക് കരണക്കാരായി മാറുന്നു. ശുദ്ധവായുവും, ശുദ്ധജലവും, ശുദ്ധമായ അന്തരീക്ഷവും നമുക്ക് നഷ്ടമാകുന്നു. ഫാക്ടറി മാലിന്യങ്ങളും, വീട്ടിലെ മാലിന്യങ്ങളും, പൊതുസ്ഥലത്തെയും, മാർക്കറ്റിലെയും മാലിന്യങ്ങളും നാം നദികളിൽ ഒഴുക്കി നമുക്കും ഭാവിതലമുറക്കും നാശം വരുത്തി വെക്കുന്നു. സ്കൂൾ പരിസരങ്ങളിലും പൊതുനിരത്തുകളിലും നാം അറിഞ്ഞും അശ്രദ്ധകൊണ്ടും മാലിന്യം വലിച്ചെറിഞ്ഞു അപകടം വിളിച്ചു വരുത്തുന്നില്ലേ? ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. പരിസ്ഥിതി ശുചിത്വത്തിനായി നമുക്ക് കൈകൾകോർക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ