സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
അകമേ മാലിന്യമടിഞ്ഞാൽ


<poem>

അകമേ മാലിന്യമടിഞ്ഞാൽ അന്തകർ നമ്മൾ അവനവനൊപ്പം അയലാളർക്കും അന്തരീക്ഷം മലിനമതായാൽ നമ്മുടെ ചിന്തകൾ പോലും വിഷമയമാകും

റോഡും, തോടും, ജലവും, കാറ്റും പാടേ മലിനപ്പെട്ടു കിടക്കുന്നു ഫാക്ടറി, വാഹനം, മൈക്കുകളെന്നിവ സൃഷ്ടിക്കുന്നു ശബ്‌ദത്താലേ മാലിന്യം

കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡൊപ്പം കൊവിഡും നമുക്കുനമ്മൾ തീർത്ത നരകങ്ങൾ ശുചിത്വമെന്നതു ശീലമാതാകിൽ പ്രതിരോധിച്ചു കഴിഞ്ഞു രോഗത്തെ നാം

ജെസ്‍വിൻ ഫ്രാൻസിസ്
9 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത