സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പൂവ്
പൂവ്
തെക്കനാട്ടിലെ രാജഗിരി എന്ന ഗ്രാമത്തിൽ ഒരു പൂന്തോട്ടക്കാരൻ ഉണ്ടായിരുന്നു. വർണ ശലഭമായ ഉദ്യാനത്തിന്റെ മധ്യഭാഗതായിരുന്നു അയാളുടെ ഭവനം മേൽക്കൂരയിൽ മഞ്ഞപ്പട്ട് വിരിച്ചതുപോലെ പൂക്കൾ അന്ന് അവിടെ വസന്ത കാലം ആയിരുന്നു. പൂക്കൾ കൊണ്ട് അയാളുടെ ഭവനം നിറഞ്ഞിരുന്നു. അയാളുടെ ഉദ്യാനത്തിന്റെ ഒരു വശത്ത് ഒരു വ്യത്യാസമായ ചെടി മുളച്ചു വരുന്നത് തോട്ടക്കാരന്റെ ശ്രദ്ധയിൽ പെട്ടു. അയാൾ ആകാംഷയോടെ അതിനെ നോക്കി. ഒരു മാതാപിതാക്കൾ തന്റെ കുഞ്ഞിന്റെ വളർച്ചയുടെ പടികൾ ചവിട്ടുന്നതും പരിപാലനവും നൽകുന്നത് പോലെ ആ തോട്ടക്കാരൻ ആ ചെടിയുടെ വളർച്ചയുടെ പടികൾ നോക്കി അതിനെ പരിപാലിച്ചു. ദിവസങ്ങൾ കഴിഞ്ഞു ആഴ്ചകളായി ആഴ്ചകൾ കഴിഞ്ഞു മാസങ്ങളായി മാസങ്ങൾ കഴിഞ്ഞു വർഷങ്ങളായി. അങ്ങനെ ഒരു വസന്തകാലം കൂടെ എത്തി പ്രഭാത സൂര്യന്റെ വെളിച്ചം കിളികളുടെ മധുരശബ്‌ദങ്ങൾ. ഇത് കേട്ടു തോട്ടക്കാരൻ അയാളുടെ ജനാലയുടെ അടുത്തേക്ക് ചെന്നു സുഗന്ധം വീശി കാറ്റ് അയാളുടെ മുഖത്തു തഴുകി പെട്ടന്ന് അയാളുടെ നേത്രങ്ങൾ വളർത്തുമകളായ ആ ചെടിയിൽ പതിഞ്ഞു. ഇതാ അത് പൂവിട്ടു വർണശലഭമായ പൂവ് ആരാലും മോഹിച്ചുപോകും വിധം ആ പൂവ് തോട്ടത്തിൽ തലയടുപ്പോടെ നിൽക്കുന്നു. പൂവിന്റെ മധുരമായ തേൻ നുകരാൻ പൂമ്പാറ്റകളും തുമ്പികളും വട്ടമിട്ടു ചുറ്റുന്നു. തോട്ടക്കാരൻ സന്തോഷം കൊണ്ട് തുള്ളിചാടി. ഒരു പിതാവ് തന്റെ പുത്രിയെ വാത്സല്യംകൊണ്ട് തഴുകുന്നപോലെ ആ പൂവിനെ അയാളുടെ മൃദുവായ വെണ്ണപോലുള്ള കൈകൾ തഴുകുന്നു. അയാൾ ഓർത്തു എന്റ തോട്ടത്തിൽ വച്ച് ഏറ്റവും ഭംഗിയുള്ള ആ പുഷ്പം ഇതാണ് എന്ന് പറഞ്ഞ് അതിനെ നോക്കികൊണ്ടിരുന്നു. രാവിലെ കഴിഞ്ഞു ഉച്ചയായി ഉച്ചകഴിഞ്ഞു വൈകുംനേരമായി പ്രഭാതം മുതൽ ഉച്ചവരെ സന്തോഷിച്ച സൂര്യൻ ഇതാ ഇപ്പോ ഭയങ്കര വിഷമം അയാളുടെ മനോഹരമായ പുഷ്പത്തെ വിട്ട് സൂര്യൻ പോലും പോകാൻ തോനുന്നില്ല. വിയർപ്പ് മുട്ടി സൂര്യൻ അസ്തമിച്ചു ചന്ദ്രന്റെ നിലാവെളിച്ചത്തിൽ ആ പൂവ് തേജോമയം പോലെ തിളങ്ങുന്നത് നോക്കി നോക്കി അയാൾ ജനാലരികെ നോക്കി കൊണ്ടിരുന്നു. അയാളുടെ നേത്രങ്ങൾ പതിയെ പതിയെ അടഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ