സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
 മനുഷ്യൻറ ആരോഗ്യകരമായ  ജീവിതത്തിന് പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്. മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനങ്ങളും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടേയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1978 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻ്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റെ കാതൽ. കാലാവസ്ഥാ വ്യതിയാനം, താപനില വർധനവ്, സുനാമികൾ, ആഗോള താപനം തുടങ്ങിയവ മനുഷ്യനെ സാരമായി ബാധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്. ദിനംപ്രതി അന്തരീക്ഷത്തിലെത്തിച്ചേരുന്ന മീഥേൻ, കാർബൺ ഡയോക്സൈഡ് , നൈട്രേറ്റ് ഓക്സൈഡ് ,ക്ലോറോ ഫ്ലൂ റോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂട്ടക്കൊണ്ടിരിക്കുന്നു.ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാവുകയും തന്മൂലം ആഗോളതാപനം ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചും കാടുകൾ തകർത്തും പ്രകൃതിയെ ചൂഷണം ചെയ്ത് മനുഷ്യൻ ഇന്ന് കാലാവസ്ഥ വ്യതിയാനം താപനിലവർദ്ധനവ് മുതലായ പ്രശ്നങ്ങൾക്ക് ഇരകളാവുന്നു. ഇതിനെയെല്ലാം മറികടക്കണമെങ്കിൽ മനുഷ്യൻ വീണ്ടും പഴയപോലെ പ്രകൃതിയോട്  ഇണങ്ങി ജീവിക്കണം. അതിന് പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുകയും വളരെ പെട്ടെന്ന് ജീർണിച്ചുപോകുന്ന വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുക. ജലാശയങ്ങൾ വളരെ വൃത്തിയായി സൂക്ഷിക്കുക.അതോടൊപ്പം തന്നെ വീടുകളിൽ ചെടികളും പച്ചക്കറികളും പാതയോരങ്ങളിൽ തണൽവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക.പുതു തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ചുള്ള ക്ലാസ്സുകൾ നടത്തി ബോധവൽക്കരണം നൽകുക.അതു പോലെ പെട്രോൾ, ഡീസൽ ഇന്ധനമാക്കിയുള്ള വാഹനങ്ങൾ ഒഴിവാക്കി പകരം സോളാർ, ബാറ്ററി തുടങ്ങിയ വസ്തുക്കൾ കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പ്രാധാന്യം നൽകുക. ചുരുക്കത്തിൽ പ്രകൃതിയെ മാതാവായി കണ്ടു കൊണ്ട് ഇനിയുള്ള കാലം മുന്നോട്ട് പോവുക.
  

റ്റി.ബി. ശ്രീലക്ഷ്മി
VIC സി.കെ.സി.എ‍ച്ച്.എസ്,പൊന്നുരുന്നി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത