സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/ലോക്ഡോൺ കാലത്തെ വീട്
ലോക്ഡോൺ കാലത്തെ വീട്
സാധാരണയായി വീട്ടിൽ ഞങ്ങൾ എല്ലാപേരും ഒരുമിച്ച് ഉണ്ടാവുന്നത് രാത്രിയിലും പിന്നെ തിരക്കിട്ട് ഇറങ്ങുന്ന പ്രഭാതത്തിലെ അല്പസമയത്തും മാത്രമാണ്. എന്നാൽ കൊറോണ എന്ന കുഞ്ഞൻ വൈറസ് എന്റെ വീട്ടിൽ വലിയ മാറ്റങ്ങൾ വരുത്തി. പകൽ സമയം എല്ലാവരും വീട്ടിൽ ഒരുമിച്ച് ഇരിക്കാൻ ഇത്രയധികം സമയം കിട്ടുന്നത് ഇതാദ്യമായാണ്. അച്ഛനും അമ്മയും അനിയനും ചേച്ചിയും എല്ലാവരും ഒരുമിച്ച് ഞങ്ങൾ വീട്ടിൽ പല കളികളിലും ഏർപ്പെടുന്നു. പിന്നെ അച്ഛൻ ജോലിക്ക് പോകാത്തതുകൊണ്ട് കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ട് . എന്നാലും വീട്ടിൽ പട്ടിണി ഒന്നും അല്ല കേട്ടോ. എല്ലാവരുടെയും കളിചിരികൾ നിറയുന്ന വീട് ഇത്രയധികം സുന്ദരമാക്കുന്നത് ഇതാദ്യമാണ്. എല്ലാവർക്കും ഇഷ്ടംപോലെ സമയം കിട്ടുന്നതും ആദ്യമായിട്ട് തന്നെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ