Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി-ഭൂമിയുടെ കലിപ്പ്
സ്വച്ഛശാന്തമൊഴുകും പുഴകുളും
കാട്ടുചോലയും കായലലകളും
കാത്തുനിന്ന നിമിഷമറിയാതെ
കാഹളഭേരി മുഴക്കി പ്രളയും
കത്തിനിന്നതാമർക്കനേയാർത്തൊ-
ടുത്താഴക്കടലിലാക്കി തിമിർത്തതും
കണ്ടുനിന്ന മനുഷ്യ-മൃഗങ്ങളെ
നിത്യസ്മൃതിയിലേക്കാഞ്ഞെറിഞ്ഞിട്ടും
മറന്നുവോ? തിരവിഴുങ്ങിയ തീരങ്ങളും
അവയിലറിക്കരഞ്ഞ കടൽമക്കളും
കുലുങ്ങിത്തിമിർത്താടി ഭൂമിയും
അവയിലമർന്നു ഞെരിഞ്ഞോരഹങ്കാരവും ഹുങ്കും
മനുഷ്യ..... ഇനിയുമായില്ല പ്രകൃതിയുടെ
നോവടങ്ങാനിനിയുമായില്ലസമയമെന്നോർക്ക നീ
നമ്മിലും മേലെയാരുമില്ലന്നതെ!
നിനക്കറിവിൻ മഹാസാഗരമിനിയും മരീചിക
കാവും കുളങ്ങളും പഞ്ചഭൂതങ്ങളും
ശ്രേഷ്ഠമെന്നോതിയ ആർഷസംസ്ക്കാരത്തെ
തച്ചുടച്ചെത്തിയ പാശ്ചാത്യപാലകർ
കെട്ടിപ്പടുത്തൊരു മായിക സൗധങ്ങൾ
അവയിലൊന്നു രണ്ടെണ്ണം തകർന്നെങ്കിലോ
തീരുന്നതാണോ ധരിത്രിതൻ താണ്ഡവം
മുറിച്ചുകെട്ടിയ പുഴയുമരുവിയും
അതിരുകളറിയാതെയാക്കില്ലേ ധര
ഒടുവിലായെത്തിയ മഹാമാരിയും
ഇനിയും കലിയടങ്ങാത്തൊരു ഭൂമിയും
കൈകൂപ്പി ഞങ്ങൾ കുരുന്നു മക്കൾ
ഇന്നറിയുന്നു അമ്മതൻ കണ്ണീർവായ്പ്
സ്നേഹമോലും കരങ്ങൾ നീട്ടിയൊന്നു
പുൽകി തലോടുമോ ഞങ്ങളെ നീ
കുഞ്ഞിക്കരങ്ങൾ നീട്ടിയെഴുതട്ടെ
അമ്മേ.... നീയേകുമോ മാപ്പ് ?!
|