എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpselamkulamsouth (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} ഓര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
          ഓരോ കാലത്തും ഓരോ വൈറസുകളാണ് നമ്മെ പിടികൂടുന്നത് .ഇന്നത്തെ കാലത്ത് കൊറോണ എന്ന വൈറസ് ആണ് നമ്മെ പിടികൂടിയിരിക്കുന്നത് .ആളുകൾ അകലം പാലിച്ചു സോപ്പ് കൊണ്ട് കൈകൾ കഴുകിയും ആണ് ഇതിനെ പ്രതിരോധിക്കുന്നത്. ഇതിനെ തടയാൻ നാം ശുചിത്വം പാലിക്കണം. ശുചിത്വം രണ്ടുതരത്തിലുണ്ട് വ്യക്തിശുചിത്വവും പരിസരശുചിത്വവും. ആദ്യം വേണ്ടത് വ്യക്തിശുചിത്വം ആണ് നാം ദിവസവും കുളിച്ചു വൃത്തിയാക്കണം നഖങ്ങൾ വെട്ടി വൃത്തിയാക്കണം ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ കഴുകണം ഭക്ഷണപദാർത്ഥങ്ങൾ അടച്ച് സൂക്ഷിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം .പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകണം, ഇങ്ങനെ ശുചിയായി നടന്നാൽ കുറേയധികം രോഗങ്ങളെ നമുക്ക് തടയാം. അടുത്തതാണ് പരിസരശുചിത്വം, വീടും പരിസരവും നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ടെറസിന് മുകളിൽ ഉള്ള വെള്ളം തൊടിയിലെ ഒഴിവാക്കിയ ചിരട്ട ,ടയർ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം എല്ലാം ഒഴിവാക്കണം. അഴുക്കുചാൽ ഇടയ്ക്ക് വൃത്തിയാക്കണം. ഇതുപോലെ നാമെല്ലാവരും വീടും പരിസരവും വൃത്തിയാക്കിയാൽ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാം.
           
റജ
4 . എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്,
.പെരിന്തൽമണ് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം