എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1392 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു ലോക്ക് ഡൌൺ ഓർമ്മ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ലോക്ക് ഡൌൺ ഓർമ്മ
<poem>

വീടിനുള്ളിൽ ബന്ധങ്ങളുടെ നോവറിഞ്ഞ കാലം അച്ഛനും അമ്മയും മക്കളും കൂടെ കളിച്ച കാലം പഴമ തൻ കുസൃതികൾ നിറയും കളികൾ തിരികെ അണഞ്ഞൊരു കാലം....

ഏകാന്തതയിൽ തനിച്ചിരിക്കാതെ സ്നേഹത്തിൻറെ കടലാഴം അറിഞ്ഞ കാലം തിരക്കിനിടയിൽ അറിയാതെ പോയ അമ്മതൻ വാത്സല്യം അറിഞ്ഞ കാലം എന്തിനും ഏതിനും തിരക്ക് അഭിനയിച്ച് ഒന്നിനും ആവാതെ മറഞ്ഞ ദിനങ്ങൾക്ക് പലതും ചെയ്യാനുണ്ടെന്ന് ഓതി പഠിപ്പിച്ച കാലം മക്കളുടെ കുസൃതികൾക്ക് കാതു കൊടുക്കുമ്പോൾ മനസ്സിൽ അറിയാതെ ബാല്യം നിറഞ്ഞ കാലം ബന്ധങ്ങൾക്ക് വിലയുണ്ടെന്ന് എന്നെ ഓതി പഠിപ്പിച്ച കാലം എന്നെ ഇനിയും പഠിപ്പിച്ച കാലം.....

<poem>
അർച്ചന സന്തോഷ്‌
8 എ എസ് എസ് എച്ച് എസ് നെയ്യശ്ശേരി
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത