ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പ്രകൃതി''' | color=5 }} <center><poem> കളക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

കളകളമൊഴുകുന്ന പുഴയുടെ ശബ്ദവും
തുള്ളിക്കളിക്കുന്ന ചോലകളും
നമുക്കന്യമായ് തീരുന്ന കാലം
അമൂല്യമാണതെന്നതോർക്കാതെ
മലിനമാക്കും ജലസ്രോതസ്സുകൾ
മലിനമാക്കീടല്ലേ പാഴാക്കീടല്ലേ

ശുദ്ധജലമൊഴുകും പുഴയും കാട്ടരുവികളും
പച്ചവിരിച്ച പാടങ്ങളും
പനിനീരൊഴുകുന്ന തോടുകളും
മണ്ണാൽ മൂടുന്ന കാലമിത്
ആകാശം മുട്ടുന്ന മലകൾ
നിരത്തി ഫ്ളാറ്റുകൾ പൊക്കുന്ന നാട്
ചെയ്യരുതേ കൊടും ക്രൂരതകൾ
നമ്മൾക്കു തന്നെ വിപത്തായി തീരുന്ന ദുഷ്ക്രിയകൾ



അർച്ചന.N
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത