ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നം
ഒരിടത്ത് ഒരു ചെറിയ ഗ്രാമമുണ്ടായിരുന്നു. അവിടുത്തെ ജനങ്ങൾ കൃഷിയും കച്ചവടവുമൊക്കെയായി വളരെ സന്തോഷകരമായി തന്നെ ജീവിച്ചു പോകുന്നു. അവിടെ ഒരു ചെറിയ കുടിലിൽ അപ്പു എന്ന ചെറുപ്പക്കാരൻ താമസിച്ചിരുന്നു. അവൻ ആ ഗ്രാമത്തിൽ സ്വന്തമെന്നു പറയാൻ ആരും തന്നെ ഇല്ലായിരുന്നില്ല. സ്വന്തം അമ്മയെ പോലും അവൻ ഒരു നോക്കു കണ്ടിട്ടില. അവന്റെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോസെന്നാണ് നാട്ടുക്കാർ പറഞ്ഞിരുത്. വളരെ മര്യാദയോടും സ്‌നേഹത്തോടും മാത്രമായിരുന്നു മറ്റുള്ളവരോടുള്ള അപ്പുവിന്റെ പെരുമാറ്റം. തെല്ലും അല്ലലില്ലാതെ ജീവിച്ചുപോകാൻ പറ്റിയ അന്തസ്സായ ഒരു ജോലി ആ ഗ്രാമത്തിൽ അവനുണ്ടായിരുന്നു. എന്നാൽ അതിന്റെ യാതൊരു അഹങ്കാരവും അവനില്ലായിരുന്നു. 'ഒരു പാവം മനുഷ്യൻ'

ദിവസങ്ങൾ കഴിയും തോറും അവന് അമ്മയെ കാണാനുള്ള ആഗ്രഹം കൂടിയതല്ലാതെ ഒരണുപോലും കുറഞ്ഞില്ല. അമ്മ മരിച്ചിട്ടില്ല ഒരു പക്ഷേ എന്റെ അന്വേഷണത്തിനൊടുവിൽ ഞാൻ അമ്മയെ കണ്ടെത്തിയേക്കാം. ഗ്രാമം മുഴുവനും അവൻ അമ്മയെ തിരഞ്ഞു നടന്നതു മാത്രം മിച്ചം. ഒടുവിൽ അവൻ അമ്മയെ തേടിയുള്ള അവസാന യാത്രയിൽ ഗ്രാമത്തിൽ നിന്നും ഏറെ വിട്ടകന്ന ഒരു കൊടും കാട്ടിൽ എത്തിച്ചേർന്നു. ക്ഷീണിച്ച് അവശനായ അവൻ ഒരു മരച്ചുവട്ടിൽ വിശ്രമിച്ചു. ഭയാനകരമായ ശബ്ദം അവന്റെ കാതിൽ തുളച്ചു കയറി. അവന്റെ ഇരിപിടം ഉൾപ്പെടെ പലത്തട്ടുകളായി പിളർന്നു. അവൻ അതിലേക്ക് വീഴാനാഞ്ഞു. അവന്റെ കൈകൾ നിലത്തു കുത്തി. 'അപ്പൂസേ എഴുന്നേൽക്കൂ മോനേ നേരം ഒരുപാടായി' അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. 'ങ! അതെന്റെ സ്വപ്നമായിരുന്നോ? സിമന്റ് തറയിൽ കുത്തി നിർത്തിയ കൈ പുറകോട്ട് വലിച്ച് അവൻ ചെറു പുഞ്ചിരിയോടെ കട്ടിലിൽ നിന്നും എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് …..

ഫാത്തിമ സുആദ
4 C ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ