വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ശുചിത്വമെന്ന നിഷ്ഠ

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
                                      വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട് . അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ   സാധിക്കും.  വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തം ആക്കിയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം.   പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതനസംസ്കാരത്തിന്റെ തെളിവുകൾ വ്യകതമാക്കുന്നു.  ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം  പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.  മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
                                        ശുചിത്വനിലവാരങ്ങൾ ആളുകളുടെ ജീവിത സാഹചര്യങ്ങളെയും പരമ്പരാഗത  രീതികളെയും ആശ്രയിച്ചിരിക്കുന്നു. ജലദൗർലഭ്യമുള്ള പ്രദേശങ്ങളിലും മാലിന്യനിർമാർജനം  ആശ്രയിച്ചിരിക്കുന്നു.  ജലദൗർലഭ്യമുള്ള  പ്രദേശങ്ങളിലും  മാലിന്യനിർമാർജന   സൗകര്യങ്ങളില്ലാത്ത ഇടങ്ങളിലും ശുചിത്വപാലനം ബുദ്ധിമുട്ടായിരിക്കാം.   പരിസരം ശുചിയായി സൂക്ഷിക്കുന്നത് സാമൂഹ്യാരോഗ്യത്തിന് വഴി തെളിക്കും.  ശുചിത്വം പുറമേ മാത്രം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയല്ല. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും ഉൾക്കൊള്ളേണ്ട ഒന്നാണ് അത്. നമ്മുടെ ധാർമിക നിഷ്ഠകളും ആരാധനയും ഉൾപ്പെടുന്ന, മനസ്സിന്റെയും ഹൃദയത്തിന്റെയും ഒരവസ്ഥ കൂടെയാണ് അത് .


അലക്സ് ആർ ഫ്രാൻസീസ്
5E വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം