എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


നിറഞ്ഞ തോടും കവിഞ്ഞ പുഴയും
അഴകേകുന്നൊരു വൻ വൃക്ഷങ്ങളും
കിളിയുടെ കൊഞ്ചലും കാറ്റിൻ തഴുകലും
മഴയുടെ കുളിരും പൂവിൻ മണവും
നിറഞ്ഞുനിൽക്കും എന്നുടെ പ്രകൃതി
മാനവർ തന്നുടെ അഹംഭാവത്താൽ
ചുട്ടുകരിച്ചു പ്രകൃതിതൻ ഹൃദയം
തോടും പുഴയും വറ്റിവരണ്ടു
കാലംതെറ്റി കാറ്റും മഴയും
ഫാക്ടറി തുപ്പി വിഷപ്പുക പടലം
വയലുകൾ മാഞ്ഞു വീടുകൾ പൊങ്ങി
മാനവർ തന്നുടെ ചെയ്തികൾ മൂലം
വന്നു ഭവിച്ചു മഹാമാരി
 ഒന്നേ ഒന്നു ഓർക്കുക നാം
പ്രകൃതി നമുക്ക് ദൈവം തന്നൊരു വരദാനം

 

ദേവനന്ദ എൻ .കെ
1 ബി എ .യു .പി .സ്കൂൾ ,പൂക്കോട്ടുംപാടം
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020