ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ

വളരെ സന്തോഷത്തോടുകൂടി ആയിരുന്നു ഞാൻ എന്റെ കുട്ടിക്കാലം ചിലവഴിച്ചത് . അങ്ങനെ ഞാൻ വളർന്നു വലുതായി കുടുംബമായി സന്തോഷത്തോടുകൂടി ജീവിച്ചിരുന്ന കാലം. ആ കാലത്തിൻ ഇടയിലേക്ക് താമസിയാതെ ഒരാൾ കടന്നു വരികയുണ്ടായി ആരും വരാത്ത എന്റെ വാസസ്ഥലത്തേക്ക് ഒരാൾ കടന്നു വന്നപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു എന്റെ ഉള്ളിൽ കിടന്ന് എന്നിലെ വിഷവിത്ത് ചിരിച്ചുകൊണ്ട് അയാളുടെ അടുക്കലേക്ക് ഓടിവന്നു. വൃത്തിഹീനമായ അയാളെ കണ്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് അയാളുടെ ഉള്ളിൽ കയറിപ്പറ്റി . താമസിയാതെ മറ്റൊരു ലോകത്തേക്ക് ഞാനറിയാതെ അയാൾ എന്നെ കൊണ്ടുപോയി . ഞാൻ ഇന്നുവരെ കാണാത്ത ലോകമായിരുന്നു. ശുചിത്വമില്ലാത്ത പരിസരങ്ങൾ . അവിടെ ഇവിടെ ആയി പ്ലാസ്റ്റിക് മാലിന്യങ്ങൾ . അലക്ഷ്യമായി പായുന്ന വാഹനങ്ങൾ . പക്ഷേ അധികം നാൾ അയാൾ എന്നെ ആ വാസസ്ഥലത്തു നിൽക്കാൻ ഞാനെന്ന എനിക്കും പറ്റിയില്ല . ഞാൻ അവിടെ നിലയുറപ്പിച്ചത് കാരണം തുമ്മലും പനിയും ചുമയും കാരണം അയാൾ പരക്കംപാച്ചിൽ തുടങ്ങി. അതിനിടയിൽ ഞാനെന്റെ വാസസ്ഥലം അയാളിൽനിന്ന് പലരിലേക്ക് മാറ്റി പിടിക്കുകയുണ്ടായി. പെറ്റുപെരുകിയ ഞാൻ ആരുമറിയാതെ അയാളിൽനിന്ന് ഒരുപാട് വാസസ്ഥലം കണ്ടെത്തി. പക്ഷേ അധികം വൈകാതെ തന്നെ ഞാനെന്ന വിഷവിത്തിനെ അവർ തിരിച്ചറിയാൻ തുടങ്ങി . പറഞ്ഞിട്ടെന്തു കാര്യം! എന്നെ കൊല്ലുവാൻ ഉള്ള മരുന്ന് അവരുടെ കൈയിൽ ഇല്ലായിരുന്നു . നിങ്ങൾ ഒന്നോർക്കണം പരിസരശുചീകരണം ഇല്ലാത്തത് ആണ് ഞാനെന്ന വിഷവിത്ത് നിങ്ങളിൽ പടരാൻ കാരണം. പരിസരം ശുചിയാക്കി കൈകൾ വൃത്തിയായി കഴുകി അഴുക്കുകൾ മാറ്റിയാൽ ഞാൻ നിങ്ങളുദെ ഇടയിലേക്ക് ഒരിക്കലും വരികയില്ല .വൃത്തിഹീനമായ എന്റെ വാസസ്ഥലത്തേക്ക് ആരും വരാതിരിക്കുക. ഞാൻ അവിടെത്തന്നെ ജീവിച്ചു കൊള്ളാം . ഞാൻ ഞാനായി.......

ഫാത്തിമത്തുൽ സന
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ