ജി എൽ പി എസ് പെരുവാമ്പ /അക്ഷരവൃക്ഷം/ദുക്ക പക്ക ഭൂതം
ദുക്ക പക്ക ഭൂതം
ഒരു ഗ്രാമത്തിൽ എല്ലാവരും സന്തോഷത്തോടെ കഴിയുകയായിരുന്നു. എന്നാൽ ആ ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ ഒരു ദുക്ക പക്ക ഭൂതം ഉണ്ടായിരുന്നു. അവൻ രൂപത്തിൽ ചെറുതായിരുന്നെങ്കിലും ജനങ്ങൾ അവനെ കണ്ടാൽ പേടിച്ചോടും. അവൻ ശക്തി കിട്ടാൻ വേണ്ടി തപസ്സിരുന്നു. അങ്ങനെ അവനു ശക്തി കിട്ടി. അതിനു ശേഷം അവനു ഒരു വരവും. അവന്റെ തലയിൽ ഉള്ള കൊമ്പ് ഭൂമിയിൽ പതിച്ചാൽ അവനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല. പിന്നെ അവൻ ജനങ്ങളുടെ ധൈര്യവും സംഭരിക്കാൻ തുടങ്ങി. അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരുദിവസം മാസിൻ ഷൂ എന്ന് പറഞ്ഞ ഒരു ധൈര്യശാലിയായ മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ ഡ്രാഗൺ വാൾ തിരയുകയായിരുന്നു. മാസിൻ ഷൂ വിനു ഡ്രാഗൺ വാൾ കിട്ടി. മാസിൻ ഷൂ വിനു ദുക്ക പക്ക യെ തോൽപിക്കാൻ കഴിയുമായിരുന്നു. അങ്ങനെ മാസിൻ ഷൂ ദുക്ക പക്ക യുടെ കൊമ്പ് വെട്ടി. അങ്ങനെ മാസിൻ ഷൂ ദുക്ക പക്ക യെയും അവന്റെ സകല ശക്തിയെയും പെട്ടിയിലാക്കി കൊട്ടാരത്തിലെ ചുമരിൽ പതിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ