ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന അതിഥി
വിളിക്കാതെ വന്ന അതിഥി
നേരം പുലർന്നു.സമയം 4മണി.ഭാര്യയെയും മക്കളെയും ഉറക്കത്തിൽ നിന്ന് ശല്യപ്പെടുത്താതെ ഒരു ദിവസത്തെ ഭക്ഷണത്തിനുവേണ്ടി മൃഗങ്ങളെ വേട്ടയാടാൻ അയാൾ കാട്ടിലേക്ക് കുതിച്ചു.അന്ന് ഭാര്യയും മക്കളും ഭക്ഷണത്തിനുവേണ്ടി അച്ഛനെ കാത്തിരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ വേട്ടയാടിപ്പിടിച്ച പന്നിയുമായി അച്ഛൻ വന്നു.പന്നിയെ അയാൾ അറവുശാലയിലേക്ക് കൊണ്ടുപോയി.ആ പന്നിയെ അറുത്ത് ചെറിയ മാംസകഷ്ണങ്ങളാക്കി മാറ്റി.ആ മാംസകഷ്ണങ്ങളിൽ നിന്ന് ഒരു പോരാളിയെപ്പോലെ ആ വൈറസ് അയാളുടെ ശ്വാസനാളത്തിലേക്ക് ഇരച്ചുകയറി.ഇതൊന്നും ആ പാവം മനുഷ്യൻ അറിഞ്ഞിരുന്നില്ല.അന്ന് അദ്ദേഹവും ഭാര്യയും മക്കളും സന്തോഷത്തോടുകൂടി ഭക്ഷണം കഴിച്ചു.വീട്ടിലെ അടുക്കള പണിയിലും മറ്റും ഭാര്യയെയും ഹോംവർക്ക് ചെയ്യാൻ കുട്ടികളെയും സഹായിച്ചു.അങ്ങനെ ആ ദിവസം കഴിഞ്ഞുപോയി. പിറ്റേന്ന് വേട്ടയ്ക്കിറങ്ങിയപ്പോൾ അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടു.അന്ന് കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ചു.അദ്ദേഹത്തെ ഡോക്ടറെ കാണിച്ചപ്പോൾ ഇത് ചെറിയ പനിയാണെന്ന് പറഞ്ഞു.പിറ്റേന്ന് അദ്ദേഹത്തിന് പനി കൂടുകയും മരണ വാർത്ത വുഹാൻ എന്ന നഗരം അറിയാൻ ഇടയാവുകയും ചെയ്തു.ഇത് ചികിൽത്സയിൽ വന്ന പിഴവാണെന്ന് കരുതി നാട്ടുകാർ ആശുപത്രിയിലേക്ക് പോയപ്പോൾ അറിഞ്ഞത് അയാളെ ശുശ്രൂഷിച്ച നഴ്‌സുമാർക്കും അതേ പനിപിടിച്ചു എന്നായിരുന്നു.ഇതിനൊന്നും ഒരു മുൻകരുതലും ഉണ്ടായിരുന്നില്ല.വുഹാൻ എന്ന നഗരത്തിൽ ഈ രോഗം പടർന്ന് പിടിച്ചു. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.അതുകൊണ്ടുതന്നെ എല്ലാവരും ഈ രോഗത്തെ ഭയക്കുന്നു.ഇത് ലോകം മുഴുവൻ പടർന്നു. നിരവധി മനുഷ്യർ മരിച്ചു.ലോകം ഇതിന് ഒരു പേര് നൽകി കോവിഡ് 19.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ